പശ്ചിമേഷ്യൻ യുദ്ധം: പ്രതിസന്ധിഘട്ടത്തിൽ പോലും വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്: പ്രവാസികൾ വിയർക്കുന്നു,പുനഃ പരിശോധന വേണമെന്ന് മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ. പ്രതിസന്ധിഘട്ടങ്ങളിൽ പോലും പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികളുടെ ടിക്കറ്റ് നിനക്ക് വർദ്ധനവിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പോലും ക്യാൻസൽ ചെയ്ത് പുതിയ നിരക്കിൽ ടിക്കറ്റ് മറിച്ചു വിൽക്കുന്നതായുള്ള പ്രവാസികളുടെ പരാതി അന്വേഷിക്കണം. കേരളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്രയ്ക്കാണ് വിമാന കമ്പനികൾ നേരത്തെയുള്ള ടിക്കറ്റ് നിരക്കിനേക്കാൾ അഞ്ചിരട്ടി തുക കൂടുതൽ ഈടാക്കുന്നത്.ഇത് അടിയന്തരാവശ്യങ്ങൾക്കും മറ്റും നാട്ടിലെത്തിയ ഗൾഫിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.രണ്ടും,മൂന്നും മാസങ്ങളിലെ ശമ്പളമാണ് ടിക്കറ്റിന് നൽകേണ്ടി വരുന്നത്.ഇത് മൂലം ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലാക്കു കയും,പ്രവാസി കുടുംബങ്ങളുടെ ബജറ്റുകളെ താളം തെറ്റിക്കുകയും ചെയ്യുന്നുണ്ട്.
സാധാരണ അവധിക്കാ ലങ്ങളോ, ആഘോഷങ്ങളോ ഇല്ലാത്ത കാലയളവിൽ ടിക്കറ്റ് കുറയാറാണ് പതിവ്.ഗൾഫിലെ യുദ്ധ പ്രതിസന്ധി മുതലെടുത്താണ് വിമാന കമ്പനികൾ ടിക്കറ്റ് കൊള്ള നടത്തുന്നതെന്ന് പ്രവാസികൾ തന്നെ പറയുന്നുമുണ്ട്.
അതേസമയം ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതാണ് വിവരം. മടക്കയാത്രയ്ക്കാണ് അധിക വില ഈടാക്കുന്നത്. വലിയ തുക നൽകി ടിക്കറ്റ് എടുക്കാൻ കഴിയാത്ത പ്രവാസികൾക്ക് കൃത്യസമയത്ത് ഗൾഫിൽ ജോലിക്ക് എത്താൻ കഴിയാത്തത് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാക്കുന്നുണ്ട്. അടിയന്തര ഇടപെടൽ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണ് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെടുന്നത്. ഇതിനായി കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്നും ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ ആവശ്യപ്പെട്ടു.

Post a Comment