മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ഈദുൽ ഫിത്വർ
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. ചന്ദ്രക്കല ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടർന്ന് ഖാസിമാർ പെരുന്നാൾ സ്ഥിരീകരിച്ചു.
ഒരു മാസം നീണ്ടുനിന്ന വ്രതശുദ്ധിയുടെ നാളുകൾക്ക് വിരാമമിട്ട് വിശ്വാസികൾ ഇനി ആഘോഷത്തിന്റെ നിറവിലേക്ക് കടക്കുകയാണ്.

Post a Comment