പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, ആരിക്കാടിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും; കാർഷികം,മത്സ്യ മേഖല,വിദ്യാഭ്യാസം, സുചിത്വം,ആരോഗ്യം കുടിവെള്ളം, വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭം ഊന്നൽ നൽകി കുമ്പള ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ്.
കുമ്പള.:സപ്തഭാഷ സംഗമഭൂമിയായ കുമ്പളയിൽ കുമ്പള ഗ്രാമപഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ 2026-27 വർഷത്തേക്കുള്ള ആദ്യ ജനകീയ ബഡ്ജറ്റ് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും,ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ബൽക്കീസ് എം ഗഫാർ അവതരിപ്പിച്ചു.
മുൻ ഭരണസമിതികളിൽ ഏറെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനും, പഞ്ചായത്ത് പരിധിയിൽ വർദ്ധിച്ചുവരുന്ന ഡയാലിസിസ് രോഗികൾക്ക് ആശ്വാസമേകുന്നതിന് വേണ്ടി ആരിക്കാടി ഫാമിലി ഹെൽത്ത് സെന്ററിൽ(എഫ് എച്ച് സിയിൽ)ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കുന്നതിനും ബഡ്ജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസം, കാർഷികം,മത്സ്യമേഖല, കുടിവെള്ളം,ഗതാഗതം, ക്ഷീരോൽപാദനം, കായികം,ഭവനം വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭം,സുചിത്വം, വെളിച്ചം എന്നിവയ്ക്ക് ഏറെ മുൻഗണന നൽകി കൊണ്ടാണ് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
പഞ്ചായത്ത് പരിധിയിൽ മയക്കുമരുന്നിന്റെ ഉപയോഗവും, വിൽപ്പനയും ഏറിവരുന്ന വിപത്തിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് ബഡ്ജറ്റിൽ ഊന്നൽ നൽകുന്നുണ്ട്.കാർഷിക മേഖലയിലെ പുരോഗതി കൈവരിക്കുന്നതിന് വേണ്ടി കവുങ്ങ് കൃഷി,പച്ചക്കറി, നെൽകൃഷി എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് വല, മോട്ടോർസൈക്കിൾ,ഐസ് ബോക്സ് എന്നിവയ്ക്ക് ബഡ്ജറ്റിൽ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഫർണിച്ചർ,ലാപ്ടോപ്പ് എന്നിവ നൽകുന്നതിനും പദ്ധതികളുണ്ട്.നാലു കോടി പതിനാറ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തി ഏഴ്(4,16,22,877)രൂപയുടെ മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ കെ ആരിഫ്,എം പി ഖാലിദ്,ഇനാസ് ഫവാസ് കോഹിന്നൂർ, ഭരണസമിതി അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ സിദ്ധാർത്ഥ സ്വാഗതം പറഞ്ഞു.

.jpeg)
Post a Comment