JHL

JHL

റംസാൻ വിട പറയാൻ ഇനി ദിവസങ്ങൾ മാത്രം: നാടെങ്ങും റിലീഫ് പ്രവർത്തനങ്ങളും ഇഫ്താർ സംഗമങ്ങളും

മൊഗ്രാൽ.വിശുദ്ധ റംസാൻ വിട പറയാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ ശ്രേഷ്ഠമായ ദിനരാത്രങ്ങളിൽ നാടെങ്ങും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒരുമയുടെ ഇഫ്താർ സംഗമങ്ങൾ വേറെയും.ജിസിസി രാജ്യങ്ങളിൽ പശ്ചിമേഷ്യൻ യുദ്ധം മൂലം പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കായി പ്രത്യേക പ്രാർത്ഥനയും റിലീഫ് പ്രവർത്തന ചടങ്ങുകളിൽ നടത്തുന്നുണ്ട്. 

മൊഗ്രാലിൽ കാരുണ്യത്തിന്റെ തണലൊരുക്കി ഗ്രീൻസ്റ്റാർ മൊഗ്രാലും, ജിസിസി കൂട്ടായ്മയും,മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളും ചേർന്ന്
പുണ്യമാക്കപ്പെട്ട റമദാൻ മാസത്തിൽ  7 വാർഡുകളിലേക്ക് 250-ഓളം നിർധനരായ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യസാധനങ്ങ ളടങ്ങിയ കിറ്റ് വിതരണം ചെയ്തു. 

 മൊഗ്രാൽ വി പി കോംപ്ലക്സിൽ വെ ച്ച് നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം എൽഎ എ കെ എം അഷ്‌റഫ്, ഗ്രീൻസ്റ്റാർ മൊഗ്രാൽ യൂണിറ്റ് പ്രസിഡന്റ് മക്ദൂമിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൾ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. 
 മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി അൽ അശ്അരി വാവൂർ മുഖ്യ പ്രഭാഷണം നടത്തി. ഹംദുള്ളാഹ് തങ്ങൾ മൊഗ്രാൽ പ്രാർത്ഥനയ്ക്ക്‌ നേതൃത്വം നൽകി.
വാർഡ് പ്രസിഡന്റ് ടി കെ ജാഫർ സ്വാഗതം പറഞ്ഞു. 

 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജോയിൻ സെക്രട്ടറി ടി എം ഷുഹൈബ്,മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി എൻ മുഹമ്മദ് അലി, ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരി എം ജിഎ റഹ്‌മാൻ, സത്താർ ആരിക്കാടി,സെഡ് എ മൊഗ്രാൽ,ടി കെ അൻവർ,ഇർഷാദ് മൊഗ്രാൽ,ജംഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

 വിവിധ വാർഡുകളിലേക്ക് നടത്തിയ കിറ്റ്‌ വിതരണം ബദ്രിയാ നഗറിലേക്കുള്ളത്  വാർഡ് പ്രസഡന്റ് മൊയ്‌തീൻ ബദ്രിയാനഗറിന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൾ ഖാദർ ഹാജി കൈമാറി. ടൗൺ വാർഡിലേക് ടി എം ഷുഹൈബും,
റെയിൽവേ സ്റ്റേഷൻ വാർഡിലേക് ബി എൻ മുഹമ്മദ് അലിയും,പേരാൽ വാർഡിലേക് അഷ്‌റഫ് കർളയും, കൊപ്പളം  വാർഡിലേക് അസീസ് കളത്തൂരും,നടുപ്പളം വാർഡിലേക് എം ജിഎ റഹ്‌മാനും, കെ കെ പുറം വാർഡിലേക് കെഎംസിസി ഭാരവാഹി കെ എ കുഞ്ഞഹമ്മദും വിതരണം ചെയ്തു. ചടങ്ങിന് ഗ്രീൻ സ്റ്റാർ ഭാരവാഹികളായ തസ്രീഫ്,നൗഷാദ്, ബാത്തി,മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.
 ട്രഷറർ മുജീബ് നന്ദി പറഞ്ഞു.



No comments