JHL

JHL

സോഷ്യൽ മീഡിയ ദുഷ്പ്രചരണം: നിയമനടപടിയിലേക്ക് ഹക്കീം കുമ്പള

കാസർകോട്: സോഷ്യൽ മീഡിയയിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ച് വ്യക്തിപരമായ അപകീർത്തിക്ക് ശ്രമിച്ചെന്നാരോപിച്ച് ഹക്കീം കുമ്പള നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചു. തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്, പോലീസിന് പോലും തെളിവില്ലാത്ത ഒരു വിഷയത്തെ ആസ്പദമാക്കി അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സൈബർ സെല്ലിലേക്കും മുഖ്യമന്ത്രിക്കുമുള്ള ഔദ്യോഗിക മെയിൽ പരാതികൾ ഇതിനകം നൽകിയിട്ടുണ്ടെന്നും ഹക്കീം വ്യക്തമാക്കി. നിലവിൽ യുഎഇയിൽ കഴിയുന്ന അദ്ദേഹം, അഭിഭാഷകന്റെ സഹായത്തോടെ തുടർ നിയമനടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ആലോചിച്ചുവരികയാണെന്നും അറിയിച്ചു.

ദുഷ്പ്രചാരണവുമായി ബന്ധപ്പെട്ട ഗ്രീൻ സൈബർ ടീം കാസർഗോഡ് ഫേസ്ബുക്ക് പേജിലെ അഡ്മിന്മാരായ സലിം, ആപി എന്നിവർക്കെതിരെയും മറ്റ് ബന്ധപ്പെട്ടവർക്കെതിരെയും സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ഷെയർ ചെയ്തവർക്കെതിരെയും അതിന്റെ സ്ക്രീൻ ഷോട്ട് അടക്കം ശേഖരിച്ച് നിയമനടപടികൾ ആരംഭിക്കാനാണ് തീരുമാനം. സലീം, ബിലാൽ, ആപി, ഹസ്സൻ അടക്കമുള്ള 12 ഓളം ആളുകൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ മാനത്തെയും പ്രതിഷ്ഠയെയും തകർക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമപരമായ നീക്കങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്ന് വിശ്വസിക്കുന്നതായും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ഹക്കീം കുമ്പള വ്യക്തമാക്കി.

No comments