JHL

JHL

ചെറുകിട ജലസേചന വകുപ്പിന്റെ ഒരു കോടി രൂപയുടെ പദ്ധതി വെളിച്ചം കണ്ടില്ല:മൊഗ്രാൽ "കാടിയംകുളം'' ജലസമൃദ്ധി നശിക്കുന്നു

മൊഗ്രാൽ.കടുത്ത വേനലിൽ ശുദ്ധജലക്ഷാമം നേരിടുമ്പോഴും ജലസമൃദ്ധമായ പൊതുകുളം സംരക്ഷണമില്ലാതെ നശിക്കുന്നു.കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനടുത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള"കാഠിയം കുള''മാണ് വർഷങ്ങളായി സംരക്ഷണം ഇല്ലാതെ നാശത്തിന്റെ വക്കിലുള്ളത്.

 കടുത്ത വേനലിൽ പോലും വറ്റാത്ത വേണ്ടുവോളം ജലസമൃദ്ധിയുള്ള കുളമാണ് മൊഗ്രാ ൽ കാടിയംകുളം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചുവെങ്കിലും ഒന്നും പൂർത്തീകരിക്കാനാ യിരുന്നില്ല.ജലസമൃ ദ്ധി കൃഷി ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. ഇതിനിടയിൽ കുളത്തിന്റെ നവീകരണ ജോലികൾ നടന്നിരുന്നു. നവീകരണത്തിന്റെ ഭാഗമായി കുളത്തിന് കരിങ്കൽ കൊണ്ടുള്ള സംരക്ഷണഭിത്തിയും ഒരുക്കിയിരുന്നു.30 സെന്റോളം ഉള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാടിയംകുളത്തിന് നൂറിനും,200നുമിട യിൽ നീളവും,വീതിയും ആഴവുമുണ്ട്. ഇപ്പോൾ കുളം കാടുമുടി കിടക്കുന്നു. 

ഏറ്റവും ഒടുവിൽ കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ രണ്ടോ,മൂന്നോ പ്രാവശ്യം പദ്ധതി പ്രദേശം സന്ദർശിക്കുകയും ഒരുകോടിയുടെ സമഗ്രമായ നവീകരണ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു.ഈ പദ്ധതിയും സർക്കാറിന്റെ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നു. ജലസമൃന്ധി സംരക്ഷിച്ചു മുകൾഭാഗത്ത് ഗാർഡനും, വയോജനങ്ങൾക്ക് ഇരിപ്പിടവുമൊരു ക്കി കൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു സർക്കാറിന് ചെറുകിട ജലസേചന വകുപ്പ് സമർപ്പിച്ചിരുന്നത്. ഇത് പൊതുവേ നാട്ടുകാർ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. പദ്ധതി ജീവൻ വെക്കാത്തതിൽ നാട്ടുകാർ ഇപ്പോൾ നിരാശയിലാണ്.

 കാടിയംകുളത്തെ ജലസമൃന്ധി സംരക്ഷിക്കപ്പെട്ടാൽ വേനൽക്കാലത്ത് കുടിവെള്ളക്ഷം നേരിടുന്ന തൊട്ടടുത്ത പ്രദേശങ്ങൾക്കും, 2,500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന മൊഗ്രാൽ സ്കൂളിലേക്കും, ദിവസേന 300 ഓളം രോഗികൾ എത്തുന്ന  മൊഗ്രാൽ സർക്കാർ യൂനാനി ഡിസ്പെൻസറിക്കും,തൊട്ടടുത്ത അംഗൻവാടിക്കും ഏറെ ഉപകാരപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. 



No comments