JHL

JHL

"മഴവില്ല്" മലർവാടി ചിത്ര രചനാ മത്സരം 2026 വിജയികളെ അനുമോദിച്ചു

കാസർകോട്: "മഴവില്ല്" മലർവാടി ചിത്ര രചനാ മത്സരം 2026 ജില്ലയിൽ നിന്നും മികച്ച ചിത്രങ്ങൾക്കുള്ള സമ്മാനം നേടിയ കുട്ടികളെ അനുമോദിച്ചു. ഗായകൻ നിഷാദ് കാസർകോട് സമ്മാനദാനം നടത്തി.
 മലർവാടി ബാലസംഘം ജില്ലാ രക്ഷാധികാരി പി.എസ്. അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം ജില്ലാ കോഡിനേറ്റർ പി.എം. കെ നൗഷാദ് അധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് ഇഖ്ബാൽ, സൽമാനുൽ ഫാരിസ്, ഷമീറ ടീച്ചർ , മിൻഹാജുദ്ദീൻ എന്നിവർ സംസാരിച്ചു.

No comments