JHL

JHL

ഇന്ത്യയുടെ നയതന്ത്ര-ദേശീയ താൽപ്പര്യങ്ങൾ കേന്ദ്രസർക്കാർ അടിയറ വെക്കുന്നു. മൊഗ്രാലിൽ ഈദ് ദിനത്തിൽ ദേശീയവേദി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

മൊഗ്രാൽ.ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്ന പശ്ചിമേഷൻ യുദ്ധത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്താതെ സ്വീകരിക്കുന്ന മൗനം വലിയ ആശങ്കയോടെയാണ് പ്രവാസലോകം നോക്കിക്കാണുന്നതെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു.ഈദ് ദിനത്തിൽ മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

 പശ്ചിമേഷൻ യുദ്ധം കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക ഘടനയെ തന്നെ ബാധിച്ചിരിക്കുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രവാസികളുടെ പങ്ക് നിർണായകമാണ്. യുദ്ധം നീണ്ടാൽ ഉണ്ടാകുന്ന പ്രവാസികളുടെ പ്രയാസവും,ജോലി നഷ്ടവും കേരളത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ കേരളത്തിൽ നിന്നുള്ള എംപിമാർ വിഷയത്തിൽ ഇടപെടൽ നടത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

യുദ്ധവിരുദ്ധ റാലി എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെഡ് എ മൊഗ്രാൽ,ടി എം ഷുഹൈബ്,ഗഫൂർ പെർവാഡ്,മുഹമ്മദ് അഷ്റഫ് സാഹിബ്, എൽ ടി മനാഫ്,ബി കെ കലാം,എ എച്ച് ഇബ്രാഹിം,അനീസ് കോട്ട,എംജിഎ റഹ്മാൻ,ടി കെ ജാഫർ,കാദർ മൊഗ്രാൽ എന്നിവർ സംസാരിച്ചു.

റാലിക്ക് എം എ മൂസ,ഹമീദ് പെർ വാഡ്,ടി എ ജലാൽ, ഹസ്സൻ ലോൻഡ്രി, അബ്ദുൽ റഹ്മാൻ-റഷീദ്,  അബ്ദുറഹ്മാൻ സൂപ്പർ,എം എസ് മുഹമ്മദ് കുഞ്ഞി,അഷ്‌റഫ്‌ ബദ്ര്യാനഗർ,ശരീഫ് ദീനാർ,ഇസ്മായിൽ കടവത്ത്,ശരീഫ് ടട്ര,എ എം അബ്ദുൽ ഖാദർ ലിബാസ്,എസ് കെ സലിം,നവാസ് മൊഗ്രാൽ,റൗഫ് മൊഗ്രാൽ,മുഹമ്മദ് കുത്തുബീനഗർ, പള്ളികുഞ്ഞി,എം എം ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതവും,ടി കെ അൻവർ നന്ദി പറഞ്ഞു.



No comments