കുമ്പള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ നവീകരണ പദ്ധതി വേഗത്തിലാക്കണം- മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ.കുമ്പളയിലെ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള "ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ''(ഓൾഡ് സി എച്ച് സി)നവീകരണ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെ ർക്കള,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കേരള എന്നിവർക്ക് നിവേദനം നൽകി.
സർക്കാർ ആശുപത്രിയുടെ നവീകരണ പദ്ധതി പണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മുടങ്ങിക്കിടക്കുകയാണ്. ദിവസേന 500-ഓളം രോഗികളാണ് തീരദേശ മേഖലയിലെ ഈ സർക്കാർ ആശുപത്രിയെ തേടിയെത്തുന്നത്. നിലവിലെ ആശുപത്രി കെട്ടിടത്തിൽ അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് വലിയ ദുരിതമാണ് രോഗികൾക്ക് ഉണ്ടാകുന്നത്.
കഴിഞ്ഞവർഷം മഴക്കാലത്ത്(2025) പഴകി ദ്രവിച്ചതും,60 വർഷത്തോളം പഴക്കമുള്ളതുമായ ഓട് മേഞ്ഞ കെട്ടിടത്തിൽ നിന്ന് അവിടെ പ്രവർത്തിച്ചുവരികയായിരുന്ന ഫാർമസിയുടെയും, ഇഞ്ചക്ഷൻ-ഡ്രസ്സിംഗ് റൂമും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.ഇവ മാറ്റി സ്ഥാപിച്ച സ്ഥലത്തുള്ള സൗകര്യക്കുറവ് ഇവിടെയെത്തുന്ന രോഗികൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിന്റെ നവീകരണ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ്,ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, അഷ്റഫ് സാഹിബ് എന്നിവരാണ് നിവേദനം നൽകിയത്.

.jpeg)
Post a Comment