മൊഗ്രാൽ ദേശീയപാതയിൽ നടപ്പാത വീണ്ടും കിളച്ചു മറിച്ചു:കോടതി അലക്ഷ്യമെന്ന് നാട്ടുകാർ.
മൊഗ്രാൽ.ദേശീയപാത നടപ്പാതയിൽ ടെലി കോം ഡിപ്പാർട്ട്മെന്റിന്റെ കിളച്ചു മറിച്ചുള്ള ജോലികൾക്ക് അവസാനമില്ല.ദുരിതം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരായ നാട്ടുകാർക്ക്.
മൊഗ്രാൽ ടൗണിൽ നടപ്പാതയിലെ ഇന്റർലോക്കുകൾ എടുത്തുമാറ്റി കുഴിയെടുത്ത് ഒരാഴ്ചയായി.ഇതുവരെ കുഴികൾ മൂടാനോ, ഇന്റർലോക്കുകൾ പാകി പൂർവസ്ഥിതിയിലാക്കാനോ ടെലികോം അധികൃതർ തയ്യാറായിട്ടുമില്ല.ഇത് മൂലം ദുരിതത്തിലായത് വിദ്യാർത്ഥികൾ അടക്കമുള്ള നാട്ടുകാർ. നോമ്പുകാലത്ത് രാത്രിയും,വെളുപ്പിനും പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തുന്ന വിശ്വാസികൾക്കും ഇത് ദുരിതമാകുന്നുണ്ട്. ദേശീയപാത നിർമ്മാണ സമയത്ത് തന്നെ ടെലികോം ഡിപ്പാർട്ട്മെന്റ് മുഴുവനായും പൈപ്പുകൾ സ്ഥാപിച്ചിരുന്നു. നടപ്പാതയുടെ ജോലികളും പൂർത്തിയായിരുന്നു.
കാൽനടയാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ നടപ്പാത വിഷയത്തിൽ ഹൈക്കോടതി പോലും തടസ്സം നീക്കണമെന്ന് നേരത്തെ തന്നെ രണ്ടുതവണ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതുമാണ്.മുൻ ജില്ലാ കലക്ടർ കെ ഇമ്പശേഖരനും പരാതിയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതർക്ക് കർശന നിർദേശം നൽകിയതുമാണ്. ജോലി എടുത്താൽ തന്നെ പെട്ടെന്ന് മൂടി നടപ്പാത പൂർവസ്ഥിതിയിലാക്കാൻ നിർമ്മാണ കമ്പനി അധികൃതർ തയ്യാറാകുന്നില്ല.ഇത് കോടതി അലക്ഷ്യമാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞവർഷം ഇത്തരത്തിൽ മൊഗ്രാലിൽ വിവിധ ഭാഗങ്ങളിൽ നടപ്പാത തകർത്ത് ജോലി ചെയ്യുന്നതിനെ ചോദ്യം ചെയ്തു സന്നദ്ധ സംഘടന പ്രവർത്തകർ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് ടെലിക്കോം കമ്പനി അധികൃതർക്ക് കുഴികൾ മൂടാനും, നടപ്പാത പൂർവസ്ഥിതിയിലാ ക്കാനും നിർദ്ദേശവും നൽകിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും ദേശീയപാത കിളച്ചിട്ടി രിക്കുന്നത്.

.jpeg)
Post a Comment