ഡബ്ല്യു.ആർ.സി സഫാരി റാലി 2026 – ഇന്ത്യൻ അഭിമാനജോഡികളായ നവീൻ പുലിഗില്ലയും മൂസ ഷെരീഫും ഇന്ന് കളത്തിലിറങ
കാസറഗോഡ് :ഹൈദരാബാദിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ റാലി ഡ്രൈവർ നവീൻ പുലിഗില്ലയും കാസർഗോഡിൽ നിന്നുള്ള സഹഡ്രൈവർ മൂസ ഷെരീഫും FIA വേൾഡ് റാലി ചാമ്പ്യൻഷിപ്പിന്റെ (WRC) മൂന്നാം റൗണ്ടായ പ്രശസ്തമായ WRC കെനിയ സഫാരി റാലി 2026-ൽ വീണ്ടും WRC3 പോഡിയം നേട്ടം ആവർത്തിക്കാനായി ഇന്ന് ഇറങ്ങുകയാണ്.
കഴിഞ്ഞ നവംബറിൽ നടന്ന WRC റാലി സൗദി അറേബ്യയിൽ ഈ ജോഡി പോഡിയം നേട്ടം കൊയ്തിരുന്നു ഇന്ന് മുതൽ മാർച്ച് 15 വരെ ആഫ്രിക്കയിലെ അതികഠിനമായ കടുത്ത ട്രാക്കുകളിൽ നടക്കുന്ന റാലിയിൽ നേട്ടം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ഈ ജോഡി.തുടർച്ചയായ മൂന്നാം തവണയാണ് ഇവർ മത്സരിക്കുന്നത്.
"പൊടിപടലമായ ഫെഷ്-ഫെഷ്, വൻ കല്ലുകൾ, അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കുന്ന വന്യജീവികൾ എന്നിവ കൊണ്ട് ലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായി അറിയപ്പെടുന്ന സഫാരി റാലിയിൽ ജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഇവിടെയുള്ള റോഡുകൾ അതീവ കഠിനമാണ്. ഓരോ പാസിനും ശേഷം അവ മാറിക്കൊണ്ടിരിക്കും. അതിനാൽ പേസ് നോട്ടുകൾ കൃത്യമായിരിക്കണം. പ്രത്യേകിച്ച് അപകടസാധ്യതയുള്ള ഭാഗങ്ങളിൽ നവീനിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുകയാണ് എന്റെ പ്രധാന ചുമതല. ഞങ്ങൾ നല്ല തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. -മൂസാ ഷരീഫ് പറഞ്ഞു.
ലേക്ക് നൈവാഷയെ കേന്ദ്രമാക്കി നടക്കുന്ന ഈ റാലിയിൽ 20 സ്പെഷ്യൽ സ്റ്റേജുകൾ ഉൾപ്പെടെ മൊത്തം റാലി ദൂരം 1,205.46 കിലോമീറ്റർ ആണ്.
.
2026 സീസണിലെ മൂന്നാം റൗണ്ടായ WRC സഫാരി റാലി കെനിയ , ലോക മോട്ടോർസ്പോർട് കലണ്ടറിലെ ഏറ്റവും കഠിനമായ ഇവന്റുകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.

Post a Comment