ഗൾഫിലെ യുദ്ധഭീതി ഒഴിയുന്നില്ല:നോമ്പ് പകുതിയായിട്ടും വ്യാപാര മേഖല ഉണർന്നില്ല, ആശങ്കയിൽ വ്യാപാരി സമൂഹവും
കാസർഗോഡ്. മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിച്ച പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസഹചര്യം വ്യവസായം, വാണിജ്യമടക്കമുള്ള എല്ലാ മേഖലകളെയും ബാധിച്ചു തുടങ്ങി.ഒരു ഭാഗത്ത് സ്വർണ്ണവില കുതിപ്പുയരുമ്പോൾ യുദ്ധം നീണ്ടുപോകുന്നതോടെ മറുഭാഗത്ത് എണ്ണ പൊള്ളുമെന്ന അവസ്ഥയിലായി. അങ്ങനെ വന്നാൽ നിത്യോപയോഗ സാധനങ്ങൾക്കൊക്കെ വില കുതിച്ചുയരുമെന്ന് ആശങ്ക ജനങ്ങൾക്കുണ്ട്.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെയും,ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ എണ്ണ കപ്പലുകളെ തടയുകയും, ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം നീണ്ടുപോകരുതെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നുമുണ്ട്.
പശ്ചിമേഷ്യൻ യുദ്ധം വിശുദ്ധ റംസാൻ മാസം തന്നെ തുടങ്ങിയത് വ്യാപാര മേഖലയിൽ വലിയ ആശങ്ക ഉടലെടുത്തിട്ടുണ്ട്. നോമ്പ് പകുതി പിന്നിട്ടിട്ടും വസ്ത്ര വ്യാപാര മേഖല ഉണർന്നിട്ടില്ല.യുദ്ധഭീതി ജിസിസി രാജ്യങ്ങളെ ബാധിച്ചതോടെയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ദുഃഖിതരായത്.ഇത് നാട്ടിലെ മുഴുവൻ ഇടപാടുകളെയും ബാധിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിലും, വ്യാപാരമേഖലയിലെ സീസൺ വിപണികളെയും ബാധിച്ചിട്ടുണ്ട്.
കാസറഗോഡ് വൻകിട വ്യാപാര സമുച്ചയങ്ങൾ കൂടി വരുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയായി കൊണ്ടിരിക്കുന്ന സമയത്ത് കൂടിയാണ് യുദ്ധ ഭീതിയിൽ ഇത്തരത്തിലൊരു വ്യാപാര പ്രതിസന്ധി ചെറുകിട വ്യാപാരി സമൂഹം നേരിടുന്നത് എന്നത് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നുണ്ട്.അതിനിടെ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരേണ്ട പ്രവാസികളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നുണ്ട്.കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കിയതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ജിസിസി മേഖലയിൽ ഇറാൻ ഇപ്പോഴും ആക്രമണം തുടരുന്നുമുണ്ട്. തലയ്ക്കു മീതെ മിസൈലുകൾ പായുമ്പോൾ പ്രവാസികൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലുമാണ്. അതുകൊണ്ടുതന്നെ എല്ലാ ജിസിസി രാജ്യങ്ങളും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മൊബൈൽ ഫോൺ വഴി പ്രവാസികൾക്ക് സന്ദേശങ്ങൾ നൽകുന്നുമുണ്ട്.
അതിനിടെ ഇസ്രായേലിന്റെയും, അമേരിക്കയുടെയും യുദ്ധ കൊതിക്കെതിരെ ആ രാജ്യങ്ങളിൽ തന്നെ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. യുദ്ധത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുന്നതും ട്രംപിനും,നെതന്യാഹു വിനും ഭീഷണിയായിട്ടുമുണ്ട്.

.jpeg)
Post a Comment