അടുക്കത്ത്ബയൽ പള്ളി:"ഖുബ്ബ''കാണാൻ സന്ദർശകരുടെ തിരക്ക്
കാസർഗോഡ്. പുതുക്കിപ്പണിത അടുക്കത്ത്ബയൽ മുഹിയുദ്ധീൻ ജുമാമസ്ജിദിന്റെ അതിമനോഹരമായ ഉൾക്കാഴ്ച കാണാൻ റംസാൻ മാസത്തിൽ സന്ദർശകരുടെ തിരക്ക്. പള്ളിക്കകത്ത് കുപ്പി ച്ചില്ലുകൾ കൊണ്ടുള്ള ഖുബ്ബയാൽ വർണ്ണ വിസ്മയം തീർക്കുന്ന മനോഹരമായ കാഴ്ചകൾ കാണാനാണ് നിസ്കാര സമയത്ത് അടുക്കത്ത് ബയൽ പള്ളിയെ തേടിയെത്തുന്നത്. തറാബീഹ് നമസ്കാരത്തിലാണ് ഏറ്റവും കൂടുതൽ പേർ പള്ളിയിൽ എത്തുന്നത്.
ദേശീയപാതയ്ക്ക് തൊട്ടുരുമ്മി നിൽക്കുന്നതും, കാസർഗോഡ് ടൗണിന് തൊട്ടടുത്തായി ട്ടുള്ള മുഹിയദ്ധീൻ പള്ളിയുടെ നവീകരണ ജോലികൾ തുടങ്ങിയത് കഴിഞ്ഞവർഷം പകുതിയോടെയാ യിരുന്നു."ഖുബ്ബ'' തയ്യാറാക്കാൻ മാത്രം ഒമ്പത് മാസങ്ങൾ എടുത്തു.ഖുബ്ബയ്ക്ക് ചുറ്റുമായി അല്ലാഹുവിന്റെ 99 നാമങ്ങലുള്ളതാണ് വിശ്വാസികൾക്ക് ആകർഷകമാവുന്നത്.
കേരളക്കരയിൽ വെച്ച് ഏറ്റവും വലിയ "ഖുബ്ബ'' യുള്ള ജുമാമസ്ജിദുകളിൽ ഒന്നാണ് അടുക്കത്ത് ബയൽ പള്ളി.ഖുബ്ബയ്ക്ക് 10 മീറ്റർ നീളവും,15 മീറ്റർ വീതിയുമാ ണുള്ളത്.മൂന്ന് നിറങ്ങളിലാണ് ഖുബ്ബ കാണാൻ കഴിയുക.ഇതിനായി 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മനോഹരമായ കാഴ്ച ഒരുക്കുന്നത് കൊണ്ടാണ് വിശ്വാസികൾ ഈ പള്ളിയിൽ നിസ്കാരത്തിനും, സന്ദർശനത്തിനും എത്തുന്നതും.റംസാന് തൊട്ടുമുമ്പാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഈ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Post a Comment