JHL

JHL

ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഇഫ്താർ സ്നേഹവിരുന്ന് അനുമോദനം മാർച്ച് 8 ഞായർ കുമ്പള റോയൽ ഖുബ്ബയിൽ

കുമ്പള: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ കാൽനൂറ്റാണ്ടിലധികം കാലമായി നാട്ടിലും മറു'നാട്ടിലും ആയി പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊണ്ടു വരുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഇഫ്താർ സ്നേഹവിരുന്ന് അനുമോദനവും       മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 4:30 മണി മുതൽ കുമ്പള റോയൽ ഖുബ്ബ യിൽ വച്ച് നടക്കുകയാണ്. 

ചെർക്കളം അബ്ദുല്ല തുളു നാടിന്റെ ഇതിഹാസ പുരുഷൻ' എന്ന ശീർഷകത്തിൽ     റംസാൻ റിലീഫ്,  രോഗികൾക്കുള്ള സാമ്പത്തിക സഹായം, സ്വയം തൊഴിലിന്റെ ഭാഗമായി അഭ്യസ്ഥരായ യുവതികൾക്ക് തയ്യൽ മെഷീൻ വിതരണവും  പരിപാടിയുടെ ഭാഗമായി നടക്കും. അൽ ഫലാഹ്  ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
ചടങ്ങിൽ കർണാടക സംസ്ഥാന മിനിമം വേതന ബോർഡ്  ചെയർമാൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ മേഖല കളിലെ നിറ സാന്നിധ്യം ടി എം ഷാഹിദ് തെക്കിലിനെ ഉപ ഹാരം നൽകി ആദരിക്കും. 

ദുബായ് മലബാർ കലാ സംസാരികവേദി  വേദിയുടെ മുഖ്യ രക്ഷാധികാരി പൊതുപ്രവർത്തന മേഖലകളിലെ              നിറ സാനിദ്ധ്യവുമായ വ്യവസായ പ്രമുഖൻ കല്ലട്ട്ര മാഹിൻ ഹാജി,    എ കെ എം അഷ്റഫ് എംഎൽഎ,                     ഡി വൈ എസ് പി സിബി തോമസ് റിട്ട: അഡി. എസ് പി ടി പി രഞ്ജിത്ത്, പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.    

വിവിധ മേഖലകളിൽ പ്രമുഖരായ സന്തോഷ ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ, ക്യാപ്റ്റൻ മുഹമ്മദ്‌ അസ്സാ,        സബ് ഇൻസ്പെക്റ്റർ വിനോയ് മാത്യു ,  അഡ്വ. നാസിഫ ജലിൽ, മജീദ് തെരുവത്ത്,                  മുഹമ്മദ്‌ റമീൻ റാഫി എന്നിവർക്ക് അനുമോദം നൽകുമെന്നും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനൽകൺവീനർ  അഷ്‌റഫ്‌ കർള  അറിയിച്ചു.

No comments