മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഇരുമ്പ് തൂൺ തകർന്നു വീണ് മാസങ്ങൾ പിന്നിട്ടിട്ടും എടുത്തുമാറ്റാനോ, പുനസ്ഥാപിക്കാനോ നടപടിയില്ല. വിദ്യാർത്ഥികൾക്ക് ദുരിതം.
മൊഗ്രാൽ.മൊഗ്രാൽ സ്കൂൾ മൈതാനത്ത് ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം സ്കൂൾ മതിലിനോട് ചേർന്ന് നെറ്റ് വല ഇടാൻ സ്ഥാപിച്ച ഇരുമ്പു തൂൺ കഴിഞ്ഞമാസം പൊടുന്നനെ തകർന്നുവീണിട്ടും അവ പുനസ്ഥാപിക്കാനോ,വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തിൽ നിന്ന് മാറ്റാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് വിദ്യാർത്ഥികൾക്ക് ദുരിതമാവുന്നു.
കഴിഞ്ഞമാസം സ്കൂൾ അവധി ദിവസമാണ് 200 മീറ്റർ നീളത്തിലും,100 മീറ്റർ ഉയരത്തിലുമായി സ്ഥാപിച്ചതായിരുന്നു ഇരുമ്പ് തൂൺ തകർന്നുവീണത്. ഫുട്ബോൾ കളിക്കിടെ പന്തുകൾ മൈതാനത്തിൽ നിന്ന് പുറത്തു പോകാതിരിക്കാൻ നെറ്റ് വല സ്ഥാപിക്കാൻ നിർമ്മിച്ചതായിരുന്നു ഈ ഭീമൻ ഇരുമ്പ് തൂണുകൾ. മൈതാനത്തിനക ത്തേക്ക് തകർന്ന് വീണതിനാൽ സ്കൂൾ റോഡിലൂടെ നടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനങ്ങളും വലിയ അപകടത്തിൽ നിന്ന് അന്ന് രക്ഷപ്പെടുകയായിരുന്നു.
കാസർഗോഡ് ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം പത്ത് ലക്ഷം രൂപ ചിലവിൽ സ്കൂൾ മതിൽ,കമാനം എന്നിവയുടെ നിർമ്മാണ സമയത്താണ് ഇരുമ്പ് തൂണുകളും സ്ഥാപിച്ചത്. തൂണുകളിൽ ഇതുവരെ നെറ്റ് വല സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല.അതിനാൽ മൊഗ്രാലിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇരുമ്പ് തൂണുകളിൽ നിറയെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.ഇതാണ് അമിത ഭാരം മൂലം ഒന്നടങ്കം കഴിഞ്ഞമാസം ഒടിഞ്ഞു വീണത്.
സ്ഥാപിച്ച ഇരുമ്പ് തൂണുകൾക്ക് ബല ക്കുറവുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ഇതിന് നെറ്റ് വലയും ഇതുവരെ സ്ഥാപിച്ചിരുന്നില്ല. ബലമുള്ള തൂണുകളും,നെറ്റ് വലയും സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ജില്ലാ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നതിനിടയിലാണ് തകർന്ന വീണത്.അടുത്ത അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് ഇരുമ്പ് വേലി പുനസ്ഥാപിക്കുകയോ,മൈതാനത്തിൽ നിന്ന് മാറ്റുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

Post a Comment