"വോട്ട് അറ്റ് ഹോം ഉദാര മാക്കണം" കാസർഗോഡ് ജില്ല ഭരണഭാഷാ സമിതി
കാസർഗോഡ് : ഇപ്പോൾ അംഗപരിമിതരുടെ പെൻഷൻ പറ്റുന്നവർക്ക് മാത്രമായി 'വീട്ടിലെ വോട്ട്' പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ശാരീരിക അവശത മൂലം കിടപ്പുരോഗികൾ ആയ എല്ലാവർക്കും പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്നും കാസർഗോഡ് ജില്ല ഭരണഭാഷാ സമിതി സെക്രട്ടറി എം കെ അലി മാസ്റ്റർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കലക്ടർ എന്നിവർക്ക് അദ്ദേഹം നിവേദനം നൽകിയിട്ടുണ്ട്. തന്റെ വീടിനു സമീപം താൻ അടക്കം 10 കിടപ്പുരോഗികൾ ഉണ്ടെന്നും ഇതിൽ ഒരാൾക്ക് മാത്രമാണ് വീട്ടില് വോട്ട് പ്രകാരം സമ്മതി ദാനവകാശം ഉള്ളത്. മഞ്ചേശ്വരം മണ്ഡലത്തിലെ 82 ആം ബൂത്തിൽ പത്വാടി യിൽ മാത്രം 10 പേർ ഉള്ളപ്പോൾ മണ്ഡലത്തിൽ മൊത്തം 5000ത്തിലധികം കിടപ്പുരോഗികൾ ഉണ്ട്. ഇതിൽ പര സഹായത്തോടുകൂടി ബൂത്തിൽ എത്താൻ പറ്റുന്നവർ 50 പേർ പോലുമില്ല ബൂത്തിൽ എത്തുന്നവർ സഹായിയുടെ താൽപര്യത്തിന് വഴങ്ങേണ്ടിയും വരുന്നു ഇപ്പോൾ 2488പേർക്ക് മാത്രമാണ് മണ്ഡലത്തിൽ വീട്ടിലെ വോട്ട് അനുവദിച്ചിട്ടുള്ളത് മുഴുവൻ അംഗപരിമിതർക്കും ഈ ആനുകൂല്യം നൽകൽ സാമൂഹിക നീതിയാണെന്ന് നിവേദനത്തിൽ പറഞ്ഞു.


Post a Comment