JHL

JHL

ചൂട് കൂടിയപ്പോൾ "തണ്ണിമത്തൻ'' താരം, ആവശ്യക്കാരേറെ: കയറ്റുമതി നിലച്ചതോടെ തണ്ണിമത്തന് വിലയിടിവും

കാസറഗോഡ്. ചൂടിൽ നിന്ന് ദാഹമകറ്റാൻ ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് തണ്ണിമത്തനെയും, മോരുവെള്ളത്തെയുമാണ്. തട്ടുകടകളിലും, തെരുവോരങ്ങളിലുമെല്ലാം ഐസ് ചേർത്ത് തണുപ്പിച്ച ബത്തക്ക സർബത്ത് കുടിക്കാൻ ആവശ്യക്കാരെയാണ്.കഠിനമായ ചൂടിൽ നിന്ന് ദാഹം അകറ്റാൻ ഇതല്ലാതെ മറ്റ് വഴി യുമില്ല.10 രൂപയാണ് ഒരു ഗ്ലാസ് ബത്തക്ക ജ്യൂസിന്റെ വിലയും. ഇത് വില്പനശാലകളിൽ ഉണ്ടാക്കുവാനും എളുപ്പമാണ്.

 റംസാൻ വിപണിയിൽ തുടങ്ങിയ തണ്ണിമത്തൻ വിൽപ്പന ഇപ്പോഴും മോശമല്ലാത്ത രീതിയിൽ തുടരുകയാണ്.ഓരോ ദിവസവും ലോഡ് കണക്കിന് തണ്ണിമത്തനാണ് തമിഴ്നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും കാസർഗോഡ് ജില്ലയിൽ കൊണ്ട് മൊത്ത കച്ചവടക്കാർക്കായി ഇറക്കുന്നത്.ഇവരത് നേരിയ ലാഭത്തിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നതാണ് വിപണന രീതി. പശ്ചിമേഷ്യൻ യുദ്ധം മൂലം കയറ്റുമതി നിലച്ചത് തണ്ണീർമത്തന്  വിലവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ചെറിയ ഇനം തണ്ണീർ മത്തന് പത്തു രൂപ നിരക്കിൽ തെരുവോരങ്ങളിൽ നിന്ന് ലഭ്യമാണ്.വലിയ തണ്ണീർ മത്തന് പഴം വിൽപ്പന ഇടങ്ങളിൽ കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ വിലയുണ്ട്.ചുവപ്പും, മഞ്ഞയും,പച്ചയും നിറങ്ങളിലായി ഇപ്പോൾ തണ്ണീർമത്തൻ വിപണിയിൽ ലഭ്യവു മാണ്.

 കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴ മൂലം ചൂടിന്റെ കാഠിന്യം കുറഞ്ഞാൽ തണ്ണീർമത്തനും ആവശ്യക്കാരില്ലാതെയാവുമെന്ന് കച്ചവടക്കാരും, തട്ടുകടക്കാരും പറയുന്നുണ്ട്.

 കഴിഞ്ഞ ഒരു മാസക്കാലമായി കാസറഗോഡ് കൊടും ചൂടാണ് അനുഭവപ്പെടുന്നത്.35 മുതൽ 40 സെൽഷ്യസ് താപ നിലയാണ് രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നുമുണ്ട്. കഴിഞ്ഞദിവസം ജില്ലയിൽ വേനൽ മഴ ലഭിച്ചത് ജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.ഇടിയോട് കൂടിയ മഴ ഇനിയും അഞ്ചു നാൾ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നുമുണ്ട്.എങ്കിൽ ചൂടിൽ വെന്തുരുകുന്നവർക്ക് ആശ്വാസമാവും, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക്.

No comments