ഷെഡ്ഡിഗദ്ധേ മുങ്കിലെ നാരായണമംഗലം കോൺഗ്രീറ്റ് റോഡ് ഉത്സവാന്തരീക്ഷീത്തിൽ നാടിന് സമർപ്പിച്ചു
കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തുനവീകരിച്ച കുമ്പളപഞ്ചായത്തിലെ ഷെദ്ധിഗദ്ധേ നാരായണമംഗലം റോഡ് ഉത്സവ അന്തരീക്ഷത്തിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് നാടിന് സമർപ്പിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ്കർള സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്വി പി അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മരിക്കേ, കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, വാർഡ് മെമ്പർ ശാരദ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു ബി എൻ മുഹമ്മദലി, രവി പൂജാരി, ഡോൾഫിൻ, സന്ദീപ് ഗ്രേസ്റ്റ, രതീഷ്. മഹേഷ് ബട്ട് നവീൻ. സന്ദീപ് ഡ്യൂസുസ, സിദ്ദീഖ് ദണ്ഡഗോളി എന്നിവർ സംബന്ധിച്ചു. അബ്ദുല്ല നന്ദി പറഞ്ഞു.

.jpeg)
Post a Comment