JHL

JHL

സിലിണ്ടർ ക്ഷാമത്തിന് പരിഹാരമായില്ല: ഹോട്ടലുകൾ അടഞ്ഞു തന്നെ,ജോലി നഷ്ടപ്പെട്ട് ആയിരങ്ങൾ,അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു.

കാസറഗോഡ്.വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ഗ്യാസ് സിലിണ്ടർ ക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിയാത്തതുമൂലം ജില്ലയിൽ ഹോട്ടലുകൾ അടഞ്ഞു തന്നെ. ഇതുമൂലം ആയിരങ്ങൾക്ക് ജോലിയില്ലാതെയായി. തൊഴിലില്ലാതായതോടെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.

 വാണിജ്യാവശ്യങ്ങ ൾക്കുള്ള സിലിണ്ടറിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കൂടുതൽ ഹോട്ടലുകൾ അടച്ചിടേണ്ടി വന്നത്. സാധാരണയായി ഹോട്ടലുകളിൽ 19 കിലോഗ്രാം സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ഇടത്തരം ഹോട്ടലുകൾക്ക് ദിവസേന മൂന്ന് മുതൽ നാലു വരെ സിലിണ്ടറുകൾ ആവശ്യമായി വരുന്നുമുണ്ട്.നിലവിൽ സിലിണ്ടറുകൾ മുഴുവനും തീർന്നതോടെയാണ് കൂടുതൽ ഹോട്ടലുകൾ ജില്ലയിൽ അടച്ചിടേണ്ടി വന്നിട്ടുള്ളത്.ഇതുവരെ "അഡ്ജസ്റ്റ്''ചെയ്ത് പോയിരുന്ന ഹോട്ടലുകളും കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിത്തുടങ്ങി.

 രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിയാത്തത് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ചർച്ചാവിഷയമാ യിട്ടുണ്ട്.തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത്  ഉള്ള തൊഴിൽ നഷ്ടപ്പെട്ടവരുടെ "വിലാപം'' കേൾക്കാൻ പോലും സർക്കാർ കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം.യുദ്ധം അടുക്കളയെ ബാധിച്ചതിനാൽ "വിറകി''ലേക്ക് മടങ്ങേണ്ടി വന്ന വീട്ടമ്മമാരും കലിപ്പിലാണ്. പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ആയുധമായി ഉപയോഗിക്കുന്നുമുണ്ട്.

 അതിനിടെ ആശുപത്രികളിൽ പ്രവർത്തിച്ചുവരുന്ന കാന്റീനുകൾ കൂടി അടച്ചിട്ടതോടെ രോഗികൾക്കുള്ള ഭക്ഷണ വിതരണവും മുടങ്ങിയിട്ടുണ്ട്. പാചകവാതകം അവശ്യവസ്തുവായി പരിഗണിച്ച് ആശുപത്രികളിൽ അടിയന്തിരമായി സിലിണ്ടർ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ പാചകവാതക പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്. പെട്രോൾ-ഡീസൽ വർദ്ധനവ് കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നു.ആവശ്യ വസ്തുക്കൾക്കുള്ള വിലകയറ്റം ഉടൻ ഉണ്ടാകുമെന്ന് വ്യാപാരികൾ സൂചന നൽകുന്നുമുണ്ട്. നിർമ്മാണ മേഖലകളൊക്കെ സ്തംവിച്ച അവസ്ഥയിലാണുള്ളത്. പ്രശ്നപരിഹാരമാ യില്ലെങ്കിൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന ആശങ്ക കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കുമുണ്ട്. എന്നാൽ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു ലോക്ക്ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹം കേന്ദ്രസർക്കാർ നിഷേധിച്ചിട്ടുണ്ട്.

No comments