കുമ്പള ബദ്രിയാ നഗറിൽ രാത്രിയുടെ മറവിൽ മാലിന്യ നിക്ഷേപമെന്ന് പരാതി.പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു
കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ ബദ്രിയാ നഗർ ചെങ്കൽ ക്വാറിക്ക് സമീപം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നതായി പരാതി.
മാലിന്യം ശേഖരിക്കാൻ പഴുതടച്ച സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി നടപടി സ്വീകരിക്കുമ്പോഴും ജനവാസ മേഖലകളിൽ മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ലെന്നതിന്റെ നേർക്കാഴ്ചയാണ് ബദ്രിയാ നഗറിലെ മാലിന്യ കൂമ്പാരം.
രാത്രിയുടെ മറവിലാണ് ഇരുചക്രവാഹനങ്ങളിലും മറ്റും മാലിന്യം കൊണ്ട് തള്ളുന്നത്. മാലിന്യം കുന്ന് കൂടിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.സമീപത്തൊന്നും സിസിടിവി സംവിധാനങ്ങളില്ലാത്തതാണ് വ്യാപകമായി ഇവിടെ മാലിന്യം തള്ളുന്നതെന്ന് പരിസരവാസികൾ പറയുന്നു. ഹോട്ടലുകളിൽ നിന്നും,വ്യാപാര സ്ഥാപനങ്ങളിൽ നിന്നും,വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കെട്ടുകളി ലാക്കി ജനവാസ മേഖലയിൽ വലിച്ചെറിയുന്നത്.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ജില്ലയിൽ എൻഫോസ്‌മെന്റ് സ്ക്വാഡ് പഴുതടച്ച നടപടികളും പിഴയും ചുമത്തുമ്പോഴാണ് ബദ്രിയാനഗറിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത്. ഇവ കാറ്റിൽ വീടുകളിലെ പറമ്പിലും കിണറുകളിലും മറ്റും വീണ് ശുദ്ധജലം മലിനമാകുന്നതായും,ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പരാതിയെ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും, ഉദ്യോഗസ്ഥസംഘവും സംഭവസ്ഥലം സന്ദർശിച്ചു.

Post a Comment