JHL

JHL

പെരുന്നാൾ വിപണി ലക്ഷ്യം:കോഴിയിറച്ചി വില കുതിക്കുന്നു. കിലോയ്ക്ക് 175 കടന്നു.

കാസർഗോഡ്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് കോഴി വില കുതിക്കുന്നു.ഇന്ന് ചില്ലറ വിൽപ്പന വില കിലോയ്ക്ക് 175 രൂപയാണ്.വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ കച്ചവടക്കാർ പറയുന്നുമുണ്ട്. 

 നേരത്തെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും,ഫാമുടമകൾ ഉൽപാദനം കുറച്ചതും കോഴി ക്ഷാമവും,വില കയറ്റത്തിലും കാരണമെന്ന് മൊത്തവിതരണക്കാർ പറയുമായിരുന്നു. ഇന്ന് ആവശ്യത്തിന് കോഴികൾ ലഭിക്കുമ്പോഴും വില കുതിച്ചുയരുകയാണ്.ലക്ഷ്യം പെരുന്നാൾ വിപണി തന്നെ.

 കാസർഗോഡ്, മൊഗ്രാൽപുത്തൂർ, കുമ്പള,മൊഗ്രാൽ, ആരിക്കാടി എന്നിവിടങ്ങളിലൊക്കെ 170മുതൽ 180 രൂപയാണ് വില. ചിലയിടങ്ങളിൽ കച്ചവടം പിടിക്കാൻ കോഴിക്കട ഉടമകൾ ഫാമുകളിൽ നിന്ന് നേരിട്ട് കോഴി ഇറക്കി വിലകുറച്ച് നൽകുന്നുണ്ട്.

 റംസാൻ സീസണിൽ ആവശ്യത്തിന് മത്സ്യങ്ങൾ ലഭിക്കാതെ പോയതാണ് കോഴിക്ക് വില കൂട്ടാൻ കാരണമായത്. പെരുന്നാൾ അടക്കുമ്പോൾ കോഴി വില 200ൽ എത്തുമെന്ന് കച്ചവടക്കാർ സൂചന നൽകുന്നുമുണ്ട്.



No comments