കുമ്പള ടൗണിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് ചോദ്യം ചെയ്ത യുവാവിന് തെറിയഭിഷേകം ; വീഡിയോ അടക്കം പരാതി നൽകി
കുമ്പള: കുമ്പള ടൗണില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാവ് പ്രതികരിച്ചപ്പോൾ തെറിയഭിഷേകം ചെയ്ത് സാമൂഹ്യ ദ്രോഹികൾ. ഇതിനെതിരെ യുവാവ് കുമ്പള പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. പരാതിക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്. കുമ്പള- ബദിയഡുക്ക റോഡിലെ ഫെഡറല്‍ ബാങ്കിനു സമീപത്തു റോഡിലാണ് പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിച്ചത്. അതില്‍ നിന്നുള്ള പുക സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തില്‍ എത്തിയതിനെ തുടര്‍ന്നു കായിക പരിശീലനത്തിനെത്തിയവരാണ് തീ അണയ്ക്കണമെന്നും ജിംനേഷ്യത്തില്‍ പുക പടരുന്നുണ്ടെന്നും യുവാവ് അറിയിച്ചതിനെ തുടർന്ന് പ്രകാപിതനായ ഒരു ടെമ്പോ ഡ്രൈവറാണ് അസഭ്യമായി പ്രതികരിക്കുകയും പോയി പരാതി കൊടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തത്.


Post a Comment