മൊഗ്രാൽ സ്കൂളിൽ വിജയകരമായി ജില്ലാ കലോത്സവം നടത്തിയിട്ടും കടം വീട്ടാനാകുന്നില്ല: സംഘാടകസമിതിയും,പിടിഎയും പരക്കം പായുന്നു
മൊഗ്രാൽ. യാതൊരുവിധ അപസ്വരങ്ങളൊ ന്നുമില്ലാതെ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വളരെ ഭംഗിയായി കഴിഞ്ഞവർഷത്തെ ജില്ലാ സ്കൂൾ കലോത്സവം നടത്തിയിട്ടും അതിന്റെ സാമ്പത്തിക പ്രയാസം ഇത് വരെ തീർക്കാനാകാതെ സംഘാടകസമിതിയും,പിടിഎയും പരക്കം പായുന്നു.
സർക്കാർ ഫണ്ടിൽനിന്ന് 19 ലക്ഷം രൂപയാണ് ജില്ലാ കലോത്സവ നടത്തിപ്പിന് ലഭിക്കുന്നത്. ചിലവാകുന്നതാകട്ടെ 40 ലക്ഷത്തിലേറെ രൂപയും.ഈ തുക മുഴുവനും സംഘാടകസമിതിയും ൽ,പിടിഎയും എങ്ങനെയാണ് വഹിക്കാൻ കഴിയുകയെന്ന് സംഘാടകസമിതി അംഗങ്ങളും, പിടിഎയും ചോദിക്കുന്നു. കലോത്സവം ഏറ്റെടുക്കുന്ന സമയത്ത് സ്കൂളിന്റെ ചുമതലയുള്ള ഡിഡിയും,ജില്ലാ പഞ്ചായത്തും, ജനപ്രതിനിധികളും "എല്ലാം ശരിയാക്കാം'' എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടികൾ ഒന്നുമായില്ലെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു.
കലോത്സവത്തിന് 5000 ത്തിലേറെ പേർക്ക് ഭക്ഷണം ഒരുക്കിയ വകയിൽ കൺസ്യൂമർഫെഡിന് 3.50,000 രൂപയോളം കൊടുത്തു തീർക്കാനുണ്ട്. ലൈറ്റ്-സ്റ്റേജ്-പന്തൽ ഒരുക്കിയ വകയിൽ ശോഭയ് ക്ക് 4,50,000 രൂപയും കൊടുക്കാനുണ്ട്. കലോത്സവം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും ഇത് കൊടുക്കാത്തതുമൂലം ഇവർ ദിവസേന സംഘാടകസമിതിയെയും,പിടിഎയുമാ ണ് ബന്ധപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ സഹായിക്കാമെന്നേറ്റ് രംഗത്ത് വന്നിരുന്നു. ഇതിനായി പി ടി എ യും, സംഘാടകസമിതിയും ത്രിതല പഞ്ചായത്ത് ഭരണസമിതികളെ സമീപിച്ചിരുന്നു. സഹായിക്കാൻ സർക്കാർ നിർദ്ദേശവും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് 2025-25 വർഷത്തിൽ ത്രിതല പഞ്ചായത്തുകൾ ഫണ്ടും നീക്കി വെച്ചിരുന്നു.ഈ തുക പോലും ഇതുവരെ ലഭ്യമായിട്ടില്ല.മാർച്ച് 31ന് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ ത്രിതല പഞ്ചായത്തുകൾ നീക്കിവെച്ച തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സംഘാടകസമിതിയും,പിടിഎയും ഇപ്പോൾ ആവശ്യപ്പെടുന്നത്.
അതിനിടെ കലോത്സവങ്ങൾ സംഘടിപ്പിക്കുമ്പോൾ സ്കൂളുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ ഇത്തരം മേളകൾ നേരിട്ട് ഡിഡിയും,ജില്ലാ പഞ്ചായത്തും ഏറ്റെടുത്ത് നടത്തണമെന്ന ആവശ്യവും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.

Post a Comment