കടുത്ത ചൂട്, പരീക്ഷ,റംസാൻ വ്രതം:കുമ്പളയിലെ വൈദ്യുതി മുടക്കത്തിൽ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ദുരിതം.
കുമ്പള.മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ഉപഭോക്താക്കൾക്ക് ദുരിതം.കുമ്പള കെഎസ്ഇബി സെക്ഷനിലെ വൈദ്യുതി മുടക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഇവിടെ റംസാൻ വൃതാരംഭം തൊട്ട് വൈദ്യുതി മുടക്കം പതിവാണ്. സർക്കാർ കെട്ടിഘോ ഷിച്ച് പത്രപരസ്യം നൽകി "കേരളത്തിൽ വെളിച്ച വിപ്ലവം''എന്ന് അവകാശപ്പെടുമ്പോഴാണ് കുമ്പളയിലെ വൈദ്യുതി പ്രതിസന്ധി മൂലം ജനങ്ങൾ കാലങ്ങളായി പ്രയാസപ്പെടുന്നത്.
ഉപഭോക്താക്കൾ പറയുന്നത് പോലെ വർഷങ്ങളായി റംസാൻ തുടങ്ങിയാൽ വൈദ്യുതി മുടക്കം കുമ്പളയിൽ പതിവാണ്. കഴിഞ്ഞവർഷം ഇതേകാലയളവിൽ സഹികെട്ട ഉപഭോക്താക്കൾ സെക്ഷൻ ഓഫീസിൽ ഇരച്ചുകയറി രാത്രി ബഹളം വെക്കുകയും, കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.കുമ്പള സെക്ഷനിലെ മാത്രം അടിക്കടി ഉണ്ടാവുന്ന വൈദ്യുതി പ്രതിസന്ധി സന്നദ്ധ സംഘടനകളൊ ക്കെ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചതും,പരാതി നൽകിയതുമാണ്. ഇവിടെ വൈദ്യുതി തടസ്സം നേരിട്ടാൽ തന്നെ അത് നന്നാക്കിയെടുക്കാൻ രണ്ടോ,മൂന്നോ ദിവസങ്ങൾ എടുക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഒരാഴ്ചയോളമായി മഞ്ചേശ്വരം- കാസറഗോഡ് താലൂക്കുകളിൽ കർണാടക വൈദ്യുതി മുടങ്ങുന്നുണ്ട്. അതേപോലെ മെയിലാട്ടി-വിദ്യാനഗർ ലൈനിൽ വൈദ്യുതി മുടങ്ങിയാലും ഈ താലൂക്കുകളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്.ഇതുമൂലം 15 മിനിറ്റ് ഇടപെട്ട് ഫീഡറുകൾ തോറും കഴിഞ്ഞ ആഴ്ച വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.പരീക്ഷ ചൂടും, വേനൽചൂടും, നോമ്പുകാലവും കൂടിയാകുമ്പോൾ വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് കനത്ത പ്രഹരമാകുന്നു. ഇപ്പോൾ ഈ താലൂക്കുകളിൽ വൈദ്യുതി ഉപയോഗം കൂടിയതിനാൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
കടുത്ത വേനലിൽ മാർച്ച് പകുതിയോടടുക്കുമ്പോൾ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. കുമ്പള ഭാഗത്താണെങ്കിൽ ഇപ്രാവശ്യം വേനൽ മഴ ലഭിച്ചതുമില്ല.ജനം വെന്തുരുകുമ്പോഴാണ് നിരന്തരമായി വൈദ്യുതി തടസ്സം നേരിടുന്നത്. ഇതിൽ ഏറെ പ്രയാസപ്പെടുന്നത് ഉറങ്ങാനാവാതെ കൈക്കുഞ്ഞുങ്ങൾ അടക്കമുള്ള പിഞ്ചുകുട്ടികളാണ്. കിടപ്പ് രോഗികളുടെ കാര്യം പറയേണ്ടതുമില്ല.
എസ്എസ്എൽസി- പ്ലസ് ടു പരീക്ഷയ്ക്കിടയിലാണ് വൈദ്യുതി മുടക്കമെന്നത് വിദ്യാർത്ഥികളെയും വല്ലാതെ കുഴക്കുന്നുണ്ട്. വീട്ടിൽ ഇരുന്നു പഠിക്കാൻ കഴിയാത്ത അവസ്ഥയാണു ള്ളത്.ഓഫീസിൽ ഉപഭോക്താക്കൾ വിളിച്ചുപറയുന്നുണ്ടെങ്കിലും രാത്രി വൈകിയും കെഎസ്ഇബി ജീവനക്കാർ തടസ്സം നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പോലും വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരമില്ലാത്തത് ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്നുണ്ട്.
കടുത്ത ചൂട് അനുഭവപ്പെടുന്ന ദിനരാത്രങ്ങളിലും, റംസാനിലെ രാത്രിയിലെ പ്രത്യേക പ്രാർത്ഥനയിലേർപ്പെടുന്ന വിശ്വാസികൾക്കും, വെളുപ്പിനുള്ള ഭക്ഷണക്രമീകരണങ്ങൾക്ക് വീട്ടമ്മമാർക്കും വൈദ്യുതി തടസ്സം ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.ഇത് റംസാൻ ഈദ് ആഘോഷങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക വിശ്വാസികൾക്കുണ്ട്.വൈദ്യുതി പ്രതിസന്ധിക്ക് യുദ്ധ കാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Post a Comment