ജിവിഎച്ച്എസ്എസ് മൊഗ്രാൽ എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിന മിനി ക്യാമ്പിന് തുടക്കമായി
മൊഗ്രാൽ.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്-നാഷണൽ സർവീസ് സ്കീം ജിവിഎച്ച്എസ്എസ് മൊഗ്രാൽ എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിന മിനി ക്യാമ്പിന് തുടക്കമായി.വിവിധ പരിപാടികളാണ് രണ്ട് ദിവസത്തെ മിനി ക്യാമ്പിൽ സംഘടിപ്പിച്ചു വരുന്നത്.
വനിത ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സമം+സാദരം എന്നപേരിൽ ലിംഗഭേദ വിവേചനങ്ങൾക്കും, സ്ത്രീധനത്തിനുമെ തിരെ ബോധവൽക്കരണം, ആർജ്ജിതം,വർജ്യം (വിമുക്തി)യോഗ ക്ലാസ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. സംസ്ഥാന ഫലത്തിൽ നടക്കുന്ന ക്യാമ്പിൽ സായാഹ്ന സമത്വ ജ്വാല, ജെൻഡർ പാർലമെന്റ്,ഭവന സന്ദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിവിഎച്ച്എസ്എസ് മൊഗ്രാൽ കൗൺസിലർ ശ്രീകല,കാസർഗോഡ് ജില്ല എൻഎസ്എസ് കോഡിനേറ്റർ ഷമീർ സിദ്ദീഖ് പി,സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത് പി, ഹെഡ്മാസ്റ്റർ ജെ ജയറാം തുടങ്ങിയവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും.മിനി ക്യാമ്പിന്റെ ഉദ്ഘാടനം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം കമ്മിറ്റി കൺവീനർ നജിമുന്നിസ കെ എൻ സ്വാഗതം പറഞ്ഞു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രേഷ്മ എം റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിന് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ വിനി ബി എസ്,ഹെഡ്മാസ്റ്റർ കെ ജയറാം,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,എസ്എംസി ചെയർമാൻ ടി എം ആരിഫ്,വൈസ് ചെയർപേഴ്സൺ നജ്മുന്നിസ,മദർ പി ടി എ പ്രസിഡണ്ട് ഹസീന, വൈസ് പ്രസിഡണ്ട് സുഹ്‌റ എന്നിവർ ആശംസകൾ നേർന്നു.എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി ബീരാൻ ഷാനിദ് നന്ദി പറഞ്ഞു.
Post a Comment