JHL

JHL

വീടിന് അപേക്ഷ നൽകിയാൽ 30 സെക്കന്‍റിൽ പെർമിറ്റ്; കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം, ഉയര പരിധിയിൽ ഇളവ്

തി​രു​വ​ന​ന്ത​പു​രം: ​പി​ഴ​വു​ക​ളി​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ- ​സ്മാ​ർ​ട്ടു​വ​ഴി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ 30 സെ​ക്ക​ൻ​ഡി​ൽ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ള​ട​ക്കം കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​റ്റ​ത്തി​ന്​ സ​ർ​ക്കാ​ർ നീ​ക്കം. 117 ച​ട്ട​ങ്ങ​ളി​ൽ 200ല​ധി​കം ഭേ​ദ​ഗ​തി​ക​ളാ​ണ്​ വ​രു​ന്ന​ത്.
കേ​ര​ള​ത്തി​ന്റെ സ്ഥ​ല​പ​ര​മാ​യ പ​രി​മി​തി​ക​ളും സ​വി​ശേ​ഷ​ത​ക​ളും പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ന​ൽ​കും. ത​ദ്ദേ​ശ അ​ദാ​ല​ത്തി​ലും ന​വ​കേ​ര​ള സ​ദ​സ്സി​ലും ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ ന​ട​പ​ടി.

 കെ- ​സ​മാ​ർ​ട്ട്​ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ പ​രി​ശോ​ധ​ന​യി​ൽ പി​ഴ​വി​ല്ലെ​ങ്കി​ൽ 300 ച​തു​ര​ശ്ര​മീ​റ്റ​ർ (3229.17 ച​തു​ര​ശ്ര​അ​ടി) വ​രെ വി​സ്തീ​ർ​ണ​മു​ള്ള ഇ​രു​നി​ല വീ​ടു​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ചാ​ൽ ഉ​യ​രം പ​രി​ഗ​ണി​ക്കാ​തെ ഉ​ട​ൻ കെ​ട്ടി​ട​നി‍ർ​മാ​ണ പെ​ർ​മി​റ്റ് ന​ൽ​കും. സ്ഥ​ല​പ​രി​ശോ​ധ​ന ഇ​ല്ലാ​തെ​യാ​ണ്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ക. ഇ​ത്​ പൂ​ർ​ണ​സ​ജ്ജ​മാ​കാ​ൻ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ ഡി​ജി​റ്റ​ൽ സ​ർ​വേ കൂ​ടി പൂ​ർ​ത്തി​യാ​ക​ണം.

 നി​ല​വി​ൽ, പ​ര​മാ​വ​ധി 300 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​തും ര​ണ്ട്​ നി​ല വ​രെ​യു​ള്ള​തും ഏ​ഴു മീ​റ്റ​ർ വ​രെ ഉ​യ​ര​വു​മു​ള്ള വീ​ടു​ക​ളെ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​രു​നി​ല വീ​ടു​ക​ളി​ൽ പ​ല​തി​ന്റെ​യും ഉ​യ​രം ഏ​ഴ്​ മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​ണെ​ന്ന​തി​നാ​ൽ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഇ​തോ​ടെ ഒ​ഴി​വാ​കും.

 വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സെ​ൽ​ഫ് സ​ർ​ട്ടി​ഫൈ​ഡ് പെ​ർ​മി​റ്റ് ന​ൽ​കാ​നു​ള്ള വി​സ്തീ​ർ​ണ​വും വ​ർ​ധി​പ്പി​ക്കും. നി​ല​വി​ൽ 100 ച​തു​ര​ശ്ര​മീ​റ്റ​ർ (1076.39 ച​തു​ര​ശ്ര​അ​ടി) എ​ന്ന​ത് 250 ച​തു​ര​ശ്ര​മീ​റ്റ​റാ​യി (2690.98 ച​തു​ര​ശ്ര അ​ടി) ഉ​യ​ർ​ത്തും. ഇ​തോ​ടെ ഒ​ട്ടേ​റെ ചെ​റു​കി​ട, ഇ​ട​ത്ത​രം വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ച്ചാ​ൽ ഉ​ട​ൻ അ​നു​മ​തി ല​ഭി​ക്കും.

 കൂ​ടാ​തെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ ഷീ​റ്റും ഓ​ടും കൊ​ണ്ട് നി​ർ​മി​ക്കു​ന്ന മേ​ൽ​ക്കൂ​ര​ക​ളു​ടെ ഉ​യ​ര​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കും. ടെ​റ​സി​ൽ നി​ന്ന് ഷീ​റ്റി​ലേ​ക്കു​ള്ള ഉ​യ​രം 2.4 മീ​റ്റ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യോ​ടെ മൂ​ന്ന്​ നി​ല​ക​ൾ വ​രെ​യു​ള്ള വീ​ടു​ക​ൾ​ക്കാ​ണ് ഈ ​ഇ​ള​വ്. ഇ​തി​നാ​യി പ്ര​ത്യേ​ക ഫീ​സോ അ​നു​മ​തി​യോ വേ​ണ്ടി​വ​രി​ല്ല.



No comments