JHL

JHL

കുമ്പള ടോൾ പ്ലാസ: ഹൈക്കോടതി ഇടപെടൽ വിധി പ്രതീക്ഷ പകരുന്നതായി; എകെഎം അഷ്‌റഫ്‌ എംഎൽഎ

 


ഉപ്പള(www.truenewsmalayalam.com) :കുമ്പളയിൽ ടോൾ പ്ലാസ പ്രവർത്തിപ്പിക്കാനും,നാഷണൽ ഹൈവേ ടോള് പിരിക്കാനും നിലവിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് കേന്ദ്രസർക്കാർ അനുമതി ഇല്ല എന്ന ഹൈക്കോടതിയുടെ ഇടപെടൽ പ്രതീക്ഷ പകരുന്നതാണെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എകെഎംഅഷ്‌റഫ്‌

എംഎൽഎ പറഞ്ഞു.

ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടരുന്ന ജനകീയ സമരങ്ങൾ ഹൈക്കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും അനുകൂല ഇടപെടലിന്വഴിവെച്ചുവെന്നും പ്രതീക്ഷിക്കുന്നു. ,കേന്ദ്ര സർക്കാർ അനുമതിയില്ലാതെ ടോൾ പ്ലാസയുടെ പ്രവർത്തനം തുടങ്ങാനും ടോൾ വാങ്ങിക്കാനും അതോറിറ്റിക്ക് കഴിയില്ല എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചതിനുശേഷം ടോൾ പ്രവർത്തനം തുടങ്ങുകയും ടോൾ ശേഖരിക്കുകയും ചെയ്യുകയുള്ളൂ എന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതി മുമ്പാകെ സമ്മതിച്ചതോടെ കുമ്പള ടോൾ പ്ലാസയുടെ അവസാന വാക്ക് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ആണെന്ന് ഒന്ന് കൂടി തെളിയുന്നതാണ്.ഇക്കാര്യത്തിൽ പൊതു ജന താല്പര്യം മുൻ നിർത്തി ബിജെപി സർക്കാർ കുമ്പള ടോൾ പ്ലാസയിൽ നിന്ന് പിന്മാരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും എംഎൽഎ പ്രത്യാശ പ്രകടിപ്പിച്ചു.

കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കുന്ന സമയത്ത് കേന്ദ്രസർക്കാരുംടോൾ പ്ലാസയെ എതിർക്കുമെന്ന് കാസർഗോട്ടെ ബിജെപി നേതാക്കൾ ഉറപ്പ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നതായും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങളുമായി ആക്ഷൻ കമ്മിറ്റി മുന്നോട്ട് പോകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

No comments