JHL

JHL

മൊഗ്രാൽ സർക്കാർ യുനാനി ഡിസ്പെൻസറിൽ തെറാപ്പിസ്റ്റ് നിയമനം യുദ്ധ കാലാടിസ്ഥാനത്തിൽ വേണം -മൊഗ്രാൽ ദേശീയ വേദി

കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ രണ്ട് മാസത്തോളമായി തെറാപ്പിസ്റ്റ് ഇല്ലാത്തത് മൂലം രോഗികൾ തുടർ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്ന സാഹചര്യത്തിൽ തെറാപ്പിസ്റ്റ് നിയമനം യുദ്ധകാലടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.

വൃക്ക,സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു യുനാനി ചികിത്സാലയത്തിലെ ഫിസിയോ തെറാപ്പി ചികിത്സ.രണ്ടുമാസമായി ഇത് ആശുപത്രിയിൽ നിലച്ചിരിക്കുകയാണ് ഇത് തുടർ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ദുരിതമാകുന്നുവെന്ന്  നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 ദേശീയവേദി പ്രസിഡന്റ് എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,വൈസ് പ്രസിഡണ്ട് എം വിജയകുമാർ കടപ്പുറം എന്നിവരാണ് പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയത്.

No comments