JHL

JHL

വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യം വീണ്ടെടുക്കുക: കുമ്പളയിൽ എസ്ഡിപിഐ പദയാത്ര നടത്തി


കുമ്പള: വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യം വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണയുടെ നേതൃത്വത്തിൽ കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പദയാത്ര കുമ്പള  ടൗണിൽ പര്യടനം നടത്തി പോലീസ് സ്റ്റേഷൻ റോഡിൽ സമാപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസംഘടി ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂർ സമാപന ഉത്ഘാടനം നിർവഹിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഗൂഢനീക്കങ്ങൾ നടക്കുന്നതായി മണ്ഡലം പ്രസിഡന്റ്‌ ഷെരീഫ് പാവൂർ ആരോപിച്ചു. ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഒരുമിച്ച് പ്രതികരിക്കേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തിൽ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം അൻവർ ആരിക്കാടി,പാർട്ടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുനീർ, പഞ്ചായത്ത് ട്രെഷറർ നൗഷാദ് കുമ്പള,ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ സിഎം എന്നിവർ സംബന്ധിച്ചു.

No comments