കാസർകോട് ഗവൺമെന്റ് കോളേജ് വനിതാ കബഡി ടീമിനു അൽഫലാ ഗ്രൂപ്പ് ഓഫ് ഇൻറർനാഷണൽ നൽകിയ ജെഴ്സി പ്രകാശനം ചെയ്തു
കുമ്പള: കബഡി മത്സരങ്ങളിൽ നിരവധി ട്രോഫികൾ നേടി നാടിനു അഭിമാനമായി മാറിയ കാസർകോട് ഗവൺമെൻറ് കോളേജ് വനിതാ കബഡി ടീമിനു അല്ഫലാഹ് ഗ്രൂപ്പ് ഓഫ് ഇൻറർനാഷണൽ നൽകിയ ജേഴ്സി പ്രകാശനം ചെയ്തു. കുമ്പള ഖുബ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള സ്വാ ഗതം പറഞ്ഞു, എ കെ ആരിഫ് അധ്യക്ഷത വഹിച്ചു, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രാഷ്ട്രീയ കായിക മേഖലകളിലെ പ്രമുഖരായ ലക്ഷ്മണ പ്രഭു, പൃഥ്വിരാജ് ഷെട്ടി, സത്താർ ആരിക്കാടി,രാജേന്ദ്രനാഥ് ( മുന്ന) അബ്ദുല്ല ബന്നങ്കുളം, മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂർ. അർഷാദ് ഖുബ തുടങ്ങിയവർ സംസാരിച്ചു.
Post a Comment