JHL

JHL

കിടപ്പുമുറിയിലെ കട്ടിലിനടിയിലും കാറിലും സൂക്ഷിച്ച 11 -കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

 

കുമ്പള : കിടപ്പുമുറിയിലെ കട്ടിലിനടിയിലും കാറിലും സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കുബണൂർ കാടമൂലയിലെ മൊയ്തീൻ ഷബീർ (39) ആണ് അറസ്റ്റിലായത്.

 ഇയാൾ നേരത്തെയും കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാവുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച 5.269 കിലോഗ്രാം കഞ്ചാവും, വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്നു കാറിൽനിന്ന്‌ 6.5 കിലോയുമാണ് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്‌ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ പത്തിൽ, സി.കെ.വി. സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സി. അജീഷ്, കെ.ആർ. പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, വി.വി. ഷിജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.വി. ധന്യ, സിവിൽ എക്സൈസ് ഓഫീസ്‌ ഡ്രൈവർ പി.എ. ക്രിസ്റ്റിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


No comments