JHL

JHL

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഹം സഫർ" വെൽഫയർ സ്‌കീം അംഗത്വ പ്രചാരണ ക്യാമ്പയിനും ഹലാ കാസ്രോട് പ്രചാരണവും ; അഡ്വ ഇബ്രാഹിം ഖലീൽ ഉത്ഘാടനം ചെയ്തു

ദുബൈ : കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഹം സഫർ " ഒരുമിച്ചു മുന്നോട്ട് എന്നാ മുദ്രാവാക്യത്തോടെ സംസ്ഥാന കെഎംസിസി കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാമ്പയിനിന്റെ പ്രചാരണ പരിപാടിയും , ദുബൈ കെഎംസിസി കണ്ട ഏറ്റവും വലിയ പ്രവാസി സംഗമമായ ഹലാ കാസ്രോട് പ്രചാരണവും ഒക്ടോബർ 18 നു ശനിയാഴ്ച്ച വൈകുന്നേരം അബുഹൈൽ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ചു നടന്നു. പരിപാടി ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു ,മണ്ഡലം സെക്രട്ടറി അമാൻ തലക്കല സ്വാഗത ഭാഷണം നടത്തി ,ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ ഇബ്രാഹിം ഖലീൽ പരിപാടി ഉത്ഘാടനം ചെയ്തു ,സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ വെൽഫയർ സ്‌കീമിന്റെ അനുകൂല്യങ്ങളെപറ്റി കെഎംസിസി കാസറഗോഡ് ജില്ലാ വെൽഫയർ ചെയർമാൻ സലാം നാലാംവാതുക്കൽ വിവരണം നടത്തി , പ്രസ്തുത പരിപാടിയിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് സലാം കന്യപ്പാടി  ഈ വരുന്ന ഒക്ടോബർ 26 നു ഞായാറാഴ്ച്ച എത്തിസലാത്ത് അക്കാദമയിൽ നടക്കുന്ന പ്രവാസലോകം കണ്ട ഏറ്റവും വലിയ സംഗമമായ "ഹലാ കാസ്രോട് " പരിപാടിയെ പറ്റി സംസാരിച്ചു  ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ,ട്രെഷറർ ഡോക്ടർ ഇസ്മായിൽ മറ്റു ജില്ലാ ഭാരവാഹികളായ സിദ്ധിക്ക് ചൗക്കി ,ഹസ്സൈനാർ ,ആസിഫ് ഹൊസങ്കടി ,റഫീഖ്‌ പടന്ന  ,അഷ്‌റഫ് ബായാർ ,പി ഡി നൂറുദ്ദീൻ ,സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മുനീർ ബേരിക്ക,മറ്റു കെഎംസിസി മണ്ഡലം ഭാരവാഹികളായ യൂസുഫ് ഷേണി ,ജബ്ബാർ ബൈദാല ,ഖാലിദ്‌ മള്ളങ്കൈ ,ശിഹാബ് പേരാൽ വിവിധ മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ ,ഹഷ്‌കർ ചൂരി ,തൽഹത്ത് ,സുഹൈൽ കോപ്പ , ഹസ്സൻ കുദുവ ,മുസമ്മിൽ ,മൊയ്‌ദീൻ ബംബ്രാണ ,വാജിദ് എന്നിവർ സംസാരിച്ചു ,പരിപാടിയിൽ മണ്ഡലം ട്രഷറർ മൻസൂർ മർത്യാ സംബന്ധിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ചു .

No comments