അനുമതി ലഭിക്കുന്നതിന് മുമ്പ് ഗതാഗതം തടസ്സപ്പെടുത്തി ടോൾ പിരിവിന് വേണ്ടി ഹമ്പും ബോർഡ്ഡും സ്ഥാപിക്കുന്നു ; ആക്ഷൻ കമ്മിറ്റി ഇടപെട്ടു; 24 മണിക്കൂറിനുള്ളിൽ നീക്കുമെന്ന് ഉറപ്പ്
കുമ്പള : ടോൾ ബൂത്ത് നിർമ്മാണത്തിൻ്റെ പേരിൽ റോഡ് ബ്ലോക്ക് ചെയ്യുകയും ടോൾ ബൂത്തിന് ഇരു ഭാഗത്തും ഹമ്പുകൾ സ്ഥാപിക്കുകയും ആംബുലൻസുകൾ പോലും റോഡിൽ കുടുങ്ങുകയും ചെയ്തതിനെത്തുടർന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് തടഞ്ഞുള്ള നിർമ്മാണം തടഞ്ഞു. ഗതാഗതം തടയാൻ വച്ചിരുന്ന തടകൾ നാട്ടുകാർ വലിച്ചെറിഞ്ഞു. കരാർ കമ്പനി ജീവനക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരു കൂട്ടരെയും പിന്തിരിപ്പിച്ചു. റോഡ് ബ്ലോക്കുകൾ ഉടൻ നീക്കം ചെയ്യുകയും അടച്ചിട്ട രണ്ടു പാതകൾ തുറക്കുമെന്നും സമരക്കാർക്ക് ഉറപ്പു കൊടുത്തു. നിർമ്മിച്ച ഹമ്പുകൾ നീക്കം ചെയ്യും. ടോൾ പിരിവു തുടങ്ങുമ്പോൾ വേണമെങ്കിൽ അപ്പോൾ ഹമ്പ് നിർമ്മിച്ചോട്ടെന്ന സമരസമിതിയുടെ നിർദ്ദേശമനുസരിച്ചു ഹമ്പുകളും നീക്കം ചെയ്യുമെന്നു പൊലീസ് ഉറപ്പു നൽകി.
മൂന്നു പാതകളിൽ രണ്ടെണ്ണം അടച്ചതിനാൽ ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
സമരസമിതി നേതാക്കളായ എ കെ ഹാരിഫ്, അഷ്റഫ് കാർള, സി എ സുബൈർ, അസീസ് കളത്തൂർ,
അബ്ദുല്ലത്തീഫ് കുമ്പള, ബി എൻ മുഹമ്മദലി, കെ ബി യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment