ഷോർട്ട് സർക്യൂട്ട്: വാടക വീട്ടിലെ ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചു, നാട്ടുകാരുടെ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി
മൊഗ്രാൽ. മൊഗ്രാൽ ചാളിയങ്കോട് നിഷാദ് ക്വാർട്ടേഴ്സിൽ താമസിച്ചുവരുന്ന മത്സ്യ വില്പന തൊഴിലാളി പി ശരീഫ് ഹസൈനാറിന്റെ വീട്ടിലെ ഫ്രിഡ്ജ് ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഫ്രിഡ്ജിന് തീപിടിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ശരീഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റൂമിനകത്ത് നിന്ന് പുക വരുന്നത് കണ്ട് സമീപവാസികളും, ക്വാർട്ടേഴ്സിലെ താമസക്കാരും അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തുകയറിയാണ് തീ അണച്ചത്. അപ്പോഴേക്കും ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപവാസികളുടെ ഇടപെടൽ മൂലം വലിയ ദുരന്തമാണ് ഒഴിവായത്.
15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പി ശരീഫ് ഹസൈനാർ പറഞ്ഞു.
Post a Comment