JHL

JHL

കുമ്പള പഞ്ചായത്ത് : വെൽഫെയർ പാർട്ടി 9 വാർഡുകളിൽ മത്സരിക്കും

 

കുമ്പള : കുമ്പള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ മത്സരിക്കാൻ  വെൽഫെയർ പാർട്ടി  പഞ്ചായത്ത് കമ്മിറ്റി തീരുമാനം. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ മത്സരിക്കാനും തീരുമാനിച്ചു. കുമ്പള സെലസ്റ്റ് പാലസ് ഹാളിൽ ചേർന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ  സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. 
 
ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് പി എം ശ്രീ യിൽ ഒപ്പുവെച്ചതെന്ന്  ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണത്തിന് വേണ്ടി സംഘ്പരിവാറുമായി നടത്തിയ കൂട്ടുകച്ചവടത്തിൻ്റെ തെളിവാണ് ഇത്. കേരള മതനിരപേക്ഷ നിലപാടിനെ തകർക്കാനുള്ള സർക്കാരിൻ്റെ ശ്രമത്തെ ജനകീയമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.   

വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ബീരാൻ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള, ബഷീർ ശിവപുരം, കെ രാമകൃഷ്ണൻ കുമ്പള, ഇസ്മായിൽ മൂസ, സഹീറ ലത്തീഫ് എന്നിവർ സംസാരിച്ചു. ബി.എം അബ്ദുല്ല സ്വാഗതവും ഉമ്മു ഹബീബ നന്ദിയും പറഞ്ഞു.

No comments