പഞ്ചായത്ത് തിരഞ്ഞെടുപ്പ് : കുമ്പളയിൽ പത്ത് വാർഡുകളിലായി എസ്ഡിപിഐ ജനവിധി തേടും
കുമ്പള: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ “അവകാശങ്ങൾ അർഹരിലേക്ക്
അഴിമതിയില്ലാത്ത വികസനത്തിന് എസ് ഡിപിഐ'' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പാർട്ടി വിവിധ വാർഡുകളിലായി പത്തു ഇടങ്ങളിൽ ജനവിധി തേടുമെന്ന് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ അറിയിച്ചു.
അഴിമതിയിൽ മുങ്ങിനിൽക്കുന്നതും,വികസ മുരടിപ്പ് നേരിടുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണവും,അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിൽ ഒരു ബദൽ രാഷ്ട്രീയം ജനങ്ങൾ ആഗ്രഹിക്കുന്നതായും അത് എസ്ഡിപിഐ യിലൂടെ സാധിക്കുമെന്നും നാസർ ബമ്പ്രാണ പറഞ്ഞു.
കുമ്പോൾ, ആരിക്കാടി,കക്കളംകുന്ന്, ബംബ്രാണ,കൊടിയമ്മ, കുമ്പള റെയിൽവേ സ്റ്റേഷൻ,ബദ്രിയ നഗർ, കുമ്പള മാട്ടൻകുഴി, മൊഗ്രാൽ,കൊപ്പളം, നടുപ്പളം എന്നീ വാർഡുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്.
പ്രസ്തുത വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി വരികയാണെന്നും വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Post a Comment