JHL

JHL

മൊഗ്രാലിൽ ഗസ്സയുടെ കുരുന്നുകൾക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് ; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കാളികളായി


മൊഗ്രാൽ(www.truenewsmalayalam.com)  : പിറന്നു വീണ നാടിന് വേണ്ടി പോരാടുന്ന ഫലസ്തീൻ മക്കൾക്ക്ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി മൊഗ്രാലിൽ നൈറ്റ് മാർച്ചും ഫ്രീ ഫലസ്തീൻ സംഗമവും നടത്തി. 

കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര് പങ്കെടുത്ത നൈറ്റ് മാർച്ചിന് ശേഷം മൊഗ്രാൽ ടൗണിൽ നടന്ന  ഫലസ്തീൻ ഗാനങ്ങളും ദൃശ്യാവിഷ്ക്കാരങ്ങളും കാഴ്ച്ചക്കാരുടെ കണ്ണ് നിറച്ചു.

 തുടർന്ന് ഇസ്രായേൽ - അമേരിക്ക വിരുദ്ധ മുദ്രാവാക്യങ്ങൾ അധിനിവേശ ശക്തിക്കുള്ള താക്കീതായി മാറി. 

സംഗമം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രെട്ടറി സി എ യൂസുഫ് ഉദഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് കുമ്പള, സഹീറ ലത്തീഫ്, ഇസ്മായീൽ മൂസ, നഹാറുദ്ദീൻ,  കെ ഐ അബ്ദുല്ലത്തീഫ് ഫൗസിയാ സിദ്ദീഖ്, അസ്മ അബ്ബാസ്, താജുദീൻ, ഹസൻ മൂസ,  സിദ്ദീഖ്, എ ജി ജമാൽ, അബ്ദുൾറഹ്മാൻ, ഉമ്മു ഹബീബ, മുസഫ്ഫർ, മുബശ്ശർ, മർയം ലുബൈന, സമ ഇസ്മായീൽ,  തുടങ്ങിയവർ സംബന്ധിച്ചു. 

No comments