“പി എം ശ്രീ: കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് മാപ്പില്ല” വെൽഫെയർ പാർട്ടി
കാസർകോട്: പി എം ശ്രീ കേരളത്തെ RSS ന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതു സർക്കാറിന് മാപ്പില്ല" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ പ്രസിഡൻ്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് റാസിഖ് മഞ്ചേശ്വരം, സി.എച്ച് മുത്തലിബ്, മഹ്മൂദ് പള്ളിപ്പുഴ, ജുവൈരിയ, സഹീറ ലത്തീഫ് , നഹാർ കടവത്ത് എന്നിവർ സംസാരിച്ചു. സി.എ യൂസുഫ് സ്വാഗതവും അബ്ദുലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.

.jpeg)
Post a Comment