സംസ്ഥാന സ്കൂൾ ഗെയിംസ് : ഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടിയ മുഹമ്മദ് യാക്കൂബിനെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.
മൊഗ്രാൽ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗുസ്തി ജൂനിയർ ബോയ്സ് 55 കിലോ വിഭാഗത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ തൃശ്ശൂർ കുന്നംകുളം ജി എം ബി വി എച്ച് എസ് വിദ്യാർത്ഥിയും മൊഗ്രാൽ സ്വദേശിയുമായ മുഹമ്മദ് യാക്കൂബിനെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി അനുമോദിച്ചു.
സർവ്വ മേഖലയിലും കയ്യൊപ്പ് ചാർത്തി മുന്നേറുന്ന ഇശൽ ഗ്രാമത്തിന്റെ യശസ്സ് യാക്കൂബിന്റെ നേട്ടത്തിലൂടെ ഒന്നുകൂടി ഉയർന്നിരിക്കുകയാണെന്ന് അനുമോദനയോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ മുഹമ്മദ് യാക്കൂബ് സ്വർണ്ണ മെഡൽ നേടിയിരുന്നു. പാച്ചാണി ഹൗസിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് ദേശീയവേദി ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. എം സിദ്ദീഖ് റഹ്മാൻ ഉപഹാരം സമ്മാനിച്ചു. മുൻ പ്രസിഡണ്ട് ടി.കെ അൻവർ, അബ്ദുല്ലത്തീഫ് ജെ.എച്ച്.എൽ, റിയാസ് മൊഗ്രാൽ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ, എം എ അബൂബക്കർ സിദ്ദീഖ്,എം.വിജയകുമാർ, മുഹമ്മദ് അബ്കോ, എം എം റഹ്മാൻ, അഷറഫ് സാഹിബ്, ടി എ ജലാൽ, മുഹമ്മദ് സ്മാർട്ട്, നൗഷാദ് കോട്ട പ്രസംഗിച്ചു. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതവും യൂസഫ് പാച്ചാണി നന്ദിയും പറഞ്ഞു.

.jpeg)
Post a Comment