കുമ്പള ഗ്രാമപഞ്ചായത്ത് ടൗൺ വികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്ന്
ടൗൺ വികസനമെന്നാൽ ഗതാഗത പരിഷ്കാണമല്ലെന്നും ബസ്സ്റ്റാൻ്റുകൾ ബദിയടുക്ക റോഡിലേക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സക്ക് മംഗളൂരുവിലേക്കും തലശ്ശേരിയിലേക്കും കോഴിക്കോട്ടേക്കും പോകുന്ന
രോഗികൾ ഉൾപ്പെടെയുള്ള ട്രെയിൻ യാത്രക്കാർക്ക് ഗതാഗത പരിഷ്കാരം ദുരിതപൂർണമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥയിൽ ബസിറങ്ങി റെയിൽ വെസ്റ്റേഷനിലേക്ക് കുറെ നടക്കേണ്ടി വരുന്നു.
ഇതിന് ചെറിയ ഒരു പരിഹാരമെന്ന നിലയിൽ ദീർഘദൂര ബസുകൾ പഴയ ബസ് സ്റ്റാൻ്റിൽ തന്നെ പ്രവേശിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ് ഉത്തമം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ റോഡരികിൽ നിർമ്മിച്ചിരിക്കുന്നത് ബസ് ഷെൽട്ടർ മാത്രമാണെന്നും ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ ബസ്സ്റ്റാൻ്റ് കോംപ്ലക്സ് ഉടൻ തന്നെ നിർമ്മിച്ച് ബസ് യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമ്പള ടൗൺ വികസനം യാഥാർത്ഥ്യമാകാത്തതിന് അദ്ദേഹം രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തി. പഞ്ചായത്തിലെ ഭരണമുരടിപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ കാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ടൗൺ വികസനത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാൻ ജനങ്ങൾ മുമ്പോട്ട് വരണമെന്നും ടൗൺ വാർഡിൽ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ടാൽ എന്താണ് വികസനമെന്ന് പ്രവർത്തിച്ച് കാണിച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment