കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ പി ടി എ ഭാരവാഹികൾ
കുമ്പള: കഴിഞ്ഞ ദിവസങ്ങളിൽ കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് വിരാമമിട്ട് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ (GHSS) വാർഷിക ജനറൽ ബോഡി യോഗം നടന്നു. യോഗത്തിൽ 2025-26 വർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ. ആരിഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിന്ധു ടീച്ചർ സ്വാഗതം ആശംസിച്ചു.
തുടർന്ന്, എച്ച്.എം. ശൈലജ ടീച്ചർ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് രവി മുല്ലച്ചേരി എന്നിവർ സ്കൂളിന്റെ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസാക്കി. എസ്.എം.സി. ചെയർമാൻ അഹമ്മദ് അലി കുമ്പള, വാർഡ് മെമ്പർ പ്രേമാവതി എന്നിവർ ആശംസകൾ അർപ്പിച്ചു.
21 അംഗ പുതിയ ഭാരവാഹികളെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു:
പ്രസിഡന്റ്: മൊയ്തീൻ അസീസ്
വൈസ് പ്രസിഡന്റ്: രത്‌നാകരൻ ജി
എംപിടിഎ പ്രസിഡന്റ്: വിനിഷാ ഷാജി
Post a Comment