മൊഗ്രാലിലെ പഴയകാല ഫുട്ബോൾ താരം കുഞ്ഞിപ്പ അന്തരിച്ചു
ചൗക്കി.മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആദ്യകാല ഫുട്ബോൾ താരവും,ഗോൾകീപ്പറും, പ്രവാസിയുമായ ചൗക്കി മായിൻപാറ ഷാമിയാനാ മൻസിലിൽ കുഞ്ഞിപ്പ- മൊയ്തീൻ(70) അന്തരിച്ചു.
പ്രവാസിയായി ബഹ്റൈൻ ഷേക്ക് പാലസിൽ നാല് പതിറ്റാണ്ട് കാലം ജീവനക്കാരനായിരുന്നു.മനാമയിൽ ഇദ്ദേഹത്തിന് സ്വന്തമായി ഗ്രീൻ ചാനൽ പ്രിന്റിംഗ് പ്രസ്സ് കൂടിയുണ്ട്.
ചൂരിപള്ളത്തെ ഖൈ റുന്നിസയാണ് ഭാര്യ. സഹോദരങ്ങൾ ആമിന,ആസ്യ, പരേതരായ മുഹമ്മദ് കുമ്പള,ഡ്രൈവർ ഇബ്രാഹിം,പോലീസ് അബ്ദുള്ള, ഖാദർ.നഫീസ.
മയ്യത്ത് ചൗക്കി മജൽ ജുമാ മസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്,മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.
Post a Comment