"രാഷ്ട്രീയ പോരിൽ ജനങ്ങൾക്ക് മൊഗ്രാൽ യുനാനി ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റ് സൗകര്യം നഷ്ടപ്പെടാൻ അനുവദിക്കരുത്. യോഗ്യരായവർക്ക് അടിയന്തരമായി നിയമനം നടത്തണം " വെൽഫെയർ പാർട്ടി
കുമ്പള : കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയായ മൊഗ്രാലിൽ രണ്ടുമാസമായി ഫിസിയോതെറപ്പിസ്റ്റിനെ നിയമിക്കാത്തതുമൂലം രോഗികൾ വലയുന്ന സഹാഹചര്യത്തിൽ അടിയന്തിരമായി ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കണമെന്ന് വെൽഫെയർ പാർട്ടി മൊഗ്രാൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രയിൽ വൻ തുക തെറാപ്പിക്ക് ഈടാക്കുമ്പോൾ കുറഞ്ഞ ചിലവിൽ ഉള്ള സൗകര്യം രാഷ്ട്രീയക്കളിയിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ്. യോഗ്യരായവരെ ഉടൻ നിയമിച്ച് പാവപ്പെട്ട രോഗികളെ സഹായിക്കേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ മൂസ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രെസിഡൻറ് അബ്ദുല്ല പെർവാഡ് അധ്യക്ഷത വഹിച്ചു.എം സി എം അക്ബർ, സക്കീന അക്ബർ, ബീരാൻ മൊയ്തീൻ, ബി എം മുസഫ്ഫർ, തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഖാദർ സ്വാഗതവും ഹസൻ മൂസ നന്ദിയും പറഞ്ഞു.
Post a Comment