JHL

JHL

“കേന്ദ്ര സർക്കാർ അനുമതിയില്ലാതെ ടോൾ പിരിക്കാൻ ഹൈവേ അതോറിറ്റിക്ക് അനുവാദം ഇല്ലെന്ന കോടതി ഉത്തരവ് ; കുമ്പള ടോൾ വേണ്ടെന്ന് വെക്കാൻ ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഇടപെടണം” ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി

കുമ്പള : കുമ്പളയിൽ ടോൾ പ്ലാസ പ്രവർത്തിപ്പിക്കാനും,നാഷണൽ ഹൈവേ ടോള് പിരിക്കാനും നിലവിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് കേന്ദ്രസർക്കാർ അനുമതി ഇല്ല  എന്ന് ഹൈക്കോടതി. കേന്ദ്രസർക്കാർ അനുമതിയില്ലാതെ  ടോൾ പ്ലാസയുടെ പ്രവർത്തനം തുടങ്ങാനും ടോൾ വാങ്ങിക്കാനും അതോറിറ്റിക്ക് കഴിയില്ല എന്ന് ഹൈക്കോടതി. കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചതിനുശേഷം ടോൾ പ്രവർത്തനം തുടങ്ങുകയും ടോൾ  ശേഖരിക്കുകയും ചെയ്യുകയുള്ളൂ എന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതി മുമ്പാകെ സമ്മതിച്ചു. കേസ് ഈ മാസം 28ന് വീണ്ടും  പരിഗണിക്കുന്ന സമയത്ത് കേന്ദ്രസർക്കാരും ദേശീയപാതാരിറ്റിയും അനുമതിയും ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.
സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി എസ് ഡയസിന്റെതാണ് ഉത്തരവ്.
അത് കൊണ്ട് ബി ജെ പി നേതൃത്വം നൽകുന്ന 
കേന്ദ്ര സർക്കാർ തീരുമാനം ഇതിൽ നിർണായകമാണ്.  22 കിലോ മീറ്ററിൽ കുമ്പളയിൽ ടോൾ ഇല്ലാതാക്കാൻ ബി ജെ പി ഇടപെടണമെന്ന് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി അടിയന്തിര യോഗം ബി ജെ പി നേതൃത്വത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ സി എ സുബൈർ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കാർള , നാസർ മൊഗ്രാൽ,
എ കെ ആരിഫ്,, ലക്ഷ്മണ പ്രഭു, രഘുദേവൻ മാസ്റ്റർ, അബ്ദുല്ലത്തീഫ് കുമ്പള , താജുദ്ദീൻ മൊഗ്രാൽ, കെ ബി യൂസഫ്, പൃഥ്വിരാജ് ഷെട്ടി, ഫാറൂഖ് ഷിറിയ, അസീസ് കളത്തൂർ, ബി എൻ മുഹമ്മദലി, ജംഷീർ മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു.

No comments