JHL

JHL

ഫലസ്തീൻ അനുകൂല മൈം വിലക്കി കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ- സ്കൂൾ കലോത്സവം തന്നെ റദ്ദാക്കി ; റദ്ദാക്കിയത് ചില അദ്ധ്യാപകരുടെ ഇടപെടലിൽ


കുമ്പള : ഫലസ്തീൻ അനുകൂല മൈം അവതരിപ്പിക്കുന്നതിനിടെ ചില അധ്യാപകർ നടത്തിയ ഇടപെടലിനെ തുടർന്ന് സ്കൂൾ കലോത്സവം തന്നെ നിർത്തിവെച്ചു. ഇന്നലെ കുമ്പള ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. ലോകം മുഴുവൻ കുട്ടികളെയടക്കം നിർദ്ദയം കൊല്ലുന്ന ഇസ്രായേലിനെതിരെ പ്രതിഷേധം തിളച്ചു മറിയുമ്പോൾ ഫാസിസ്റ്റ് മനസ്സുള്ള ചില അധ്യാപകരാണ് കലോസവത്തിൽ വിഷം കലർത്തിയത്. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തി കുരുന്ന് ഹൃദയങ്ങൾക്ക് ഭയപ്പാടുണ്ടാക്കുന്ന തരത്തിൽ സ്കൂൾ കാമ്പസിൽ ഭീതി സൃഷ്ടിച്ചു. ഇത് വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കളിലും വലിയ എതിർപ്പാണ് ഉണ്ടാക്കിയത്. 

No comments