JHL

JHL

മൊഗ്രാലിൽ ദേശീയവേദി ഫലസ്തീൻ-ഗസ്സ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

മൊഗ്രാൽ.ഗസ്സ ഇപ്പോൾ നടത്തുന്നത് അന്തിമ പോരാട്ടമാണ്,ലോക ജനതയുടെ മനസ്സും, ശരീരവും ഗസ്സയ്കൊ പ്പമാണ്.ഗസ്സ എന്ന രണ്ടക്ഷരങ്ങൾക്കിടയിൽ ഇപ്പോൾ ഒഴുകുന്നത് ഒരു ജനതയുടെയും, പിഞ്ചുമക്കളുടെയും കണ്ണീരാണ്.അത് തുടക്കാനാണ് ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള ഐക്യദാർഢ്യ സദസ്സുകളെന്ന് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ  സംഘടിപ്പിച്ച ഫലസ്തീൻ-ഗസ്സ ഐക്യദാർഢ്യ റാലി അഭിപ്രായപ്പെട്ടു.

 ഗസ്സയിൽ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലും,ഇതിന് മറയില്ലാതെ പിന്തുണ നൽകുന്ന അമേരിക്കൻ ഭരണകൂടത്തിനുമെ തിരേയുള്ള പോരാട്ടമാണ് ഇന്ന് ലോകത്ത് നടക്കുന്നത്. പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്ന രാഷ്ട്രങ്ങൾ അവരുടെ പ്രഖ്യാപനങ്ങൾക്കും, പ്രമേയങ്ങൾക്കുമപ്പുറം കടന്ന് ഇസ്രായേലിനെതിരെ   രംഗത്ത് വരണമെന്ന്   ദേശീയവേദി ഐക്യദാർഢ്യ സദസ്സ്  ആവശ്യപ്പെട്ടു.

 റാലി ദേശീയവേദി ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്, ഭാരവാഹികളായ വിജയകുമാർ,എച്ച് എം കരീം,അഷ്റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി, ഡോ:അഷ്റഫ് മൊഗ്രാൽ,ഗഫൂർ ലണ്ടൻ,എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല,ഹമീദ് പെർവാഡ്,ശിഹാബ് കൊപ്പളം,മുബാറക് അഹ്മദ്,ഹസ്സൻ ലോൺഡ്റി,സി എം ഹംസ,മൂസ കെ ടി,മാമു ഹാജി എന്നിവർ സംസാരിച്ചു.

 ടി കെ അൻവർ,എം എ മൂസ,മുഹമ്മദ്  അബ്ക്കോ,എംജിഎ റഹ്മാൻ,എംഎം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്,എം എസ് മുഹമ്മദ് കുഞ്ഞി,ടി കെ ജാഫർ,ടി എ ജലാൽ,അഷ്റഫ് പെർവാഡ്, വിശ്വനാഥൻ,എ എച്ച് ഇബ്രാഹിം,ബിഎം സുബൈർ,ടി പി എ റഹ്മാൻ,എംപി ഇബ്രാഹിം,എം എ ഇക്ബാൽ,ടി പി അബ്ദുള്ള,ഹാരിസ് ബഗ്ദാദ്,കെ പി അബ്ദുള്ള,അഷ്റഫ് തവക്കൽ,വി.പി. ജാബിർ,എച്ച് എം ലിവ കാൻസ്,മുനീർ കാവേരി,റഷീദ് കെ വി എന്നിവർ നേതൃത്വം നൽകി.



No comments