JHL

JHL

അനന്തപുരം പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, നിരവധി ​പേർക്ക് പരിക്ക്

കുമ്പള : അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. ഒരാൾ മരിച്ചു. നിരവധി   ​പേർക്ക്  ഗുരുതരമായി പരിക്കേറ്റു. 

തിങ്കളാഴ്ച വൈകീട്ട് ഏഴേ കാലോടെയാണ് സംഭവം. എറണാകുളം പെരുംബാവൂർ  സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെക്കർ പാനൽ  എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഏകദേശം മുന്നൂറോളം പേർ വിവിധ സമയങ്ങളിലായി ഇവിടെ ജോലി ചെയ്യുന്നതായാണ് പറയുന്നത്. നിരവധിപേർക്ക് പരിക്കേറ്റതായും പറയുന്നു. അപകടം നടക്കുന്ന സമയത്ത് ഏകദേശം ഇരുപതോളം പേർ ജോലി ചെയ്തിരുന്നതായാണ് സംശയം.

മരിച്ച അസം സിംഗ്ലിമാര സ്വദേശി നജ്റുൽ അലി  (19) എന്നയാളുടെ മൃതദേഹം കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഗുരുതരാവസ്‌ഥയിലായതിനാൽ മംഗളൂരു യേനപ്പോയ ആശുപത്രിയിലേക്ക് മാറ്റി. 


 

No comments