JHL

JHL

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'ഫിസ്റ്റാ 2k25'ന് വർണ്ണാഭമായ തുടക്കം

കുമ്പള : ​പൂർവ്വ വിദ്യാർത്ഥിയായ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു
​കുമ്പള: കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് ദിവസത്തെ കലോത്സവമായ *'കുമ്പള ഫിസ്റ്റാ 2k25'*ന് ഇന്ന് തുടക്കമായി. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള കലോത്സവം ഉദ്ഘാടനം ചെയ്തു.
​പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിന്ധു സ്വാഗതം ആശംസിച്ചു. പി.ടി.എ വൈസ് പ്രസിഡന്റുമാരായ മൊയ്തീൻ അസീസ്, രത്നാകരൻ, എം.പി.ടി.എ പ്രസിഡന്റ് വിനീഷ് ഷാജി, മെമ്പർമാരായ പ്രേമാവതി, സഹീറ ലത്തീഫ് ഖാലിദ്, സ്റ്റാഫ് സെക്രട്ടറിമാരായ പ്രദീപ് കുമാർ, പ്രിയ ടീച്ചർ, ഗണേഷ് കോലിയാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് രവി മുല്ലച്ചേരി നന്ദി രേഖപ്പെടുത്തി.
​വിദ്യാർത്ഥികളുടെ വിവിധ കലാപരമായ കഴിവുകൾക്ക് വേദിയാകുന്ന കലോത്സവം നാളെ സമാപിക്കും.

No comments