JHL

JHL

തെങ്ങിന് തടമെടു ക്കലിൽ നിന്നും തൊഴിലുറപ്പ് ഔട്ട്

കാസർഗോഡ്. നാളികേര കർഷകർക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് തെങ്ങിന് തടമെ ടുക്കൽ ഉൾപ്പെടുന്നില്ലെന്ന് അധികൃതരുടെ പുതിയ വാദം കർഷകർക്ക് തിരിച്ചടിയാകുന്നു.

 എല്ലാ കാലവർഷത്തിലും കന്നി മാസത്തിലാണ് കൂടുതലും കർഷകർ തെങ്ങിന് തടമെടുക്കുന്നത്. ഇത് പലരും തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ചെയ്തു വരുന്നതും. തടമെടുക്കൽ തൊഴിലുറപ്പിൽ പെടുന്നില്ലെന്നാണ് ഇപ്പോഴത്തെ അധികൃതരുടെ വിശദീകരണം.

 ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി "മൺ വരമ്പ്'' നിർമ്മാണമാണ് പദ്ധതിയിൽ ഉള്ളത്. ഇത് പലരും ദുരുപയോഗം ചെയ്ത് തെങ്ങിന് തടമെടുത്തുവെന്ന് രേഖപ്പെടുത്തി വേദനം വാങ്ങുന്നു വെന്ന പരാതികളാണ് ഏറെയുമുള്ളത്. ഇത് തൊഴിലുറപ്പ് മാനദണ്ഡത്തിൽ ഉൾപ്പെടുന്നുമില്ല.

 ജില്ലയിൽ ചില ബ്ലോക്ക് പഞ്ചായത്ത് പരിധികളിൽ തെങ്ങിന് തടമെടുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നുണ്ട്.മറ്റു ബ്ലോക്കുകളിൽ ഇത് അനുവദിക്കുന്നില്ലെ ന്നും പറയുന്നു.ഇത് തൊഴിലാളികളെ ആശയക്കുഴപ്പത്തിലാകുന്നുമുണ്ട്. തടമെടുത്ത കർഷകർ ഇനി മൂടാൻ വേറെ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുമെന്ന സങ്കടത്തിലുമാണ്.

 തൊഴിലുറപ്പ് പദ്ധതി മാനദണ്ഡം കർശനമായി പാലിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ തുക തിരിച്ചുപിടിക്കുമെന്നും തൊഴിലുറപ്പ് പദ്ധതി കേന്ദ്ര അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

No comments