JHL

JHL

ടി ഉബൈദിന്റെ ഓർമ്മ ദിനത്തിന്റെ ഭാഗമായി കാസർഗോഡ് സാഹിത്യവേദി സംഘടിപ്പിച്ച ദ്വിദിന സർഗ സഞ്ചാരം ഇശൽ ഗ്രാമത്തിൽ സമാപിച്ചു

മൊഗ്രാൽ :ടി ഉബൈദിന്റെ ഓർമ്മ ദിനത്തിന്റെ ഭാഗമായി കാസറഗോഡ് സാഹിത്യവേദി സംഘടിപ്പിച്ച ദിദ്വിന  'സർഗസഞ്ചാരം- അക്ഷര വെളിച്ചം' ഇശൽഗ്രാമമായ മൊഗ്രാലിൽ സമാപിച്ചു. 
സമൂഹത്തിന് ഉബൈദ് പകർന്നു നൽകിയ സന്ദേശങ്ങൾ പാടിയും പറഞ്ഞും വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സ്വീകരണം ഏറ്റുവാങ്ങിയും മൊഗ്രാലിൽ സമാപനം കുറിച്ച കലാജാഥക്ക് മൊഗ്രാൽ ദേശീയവേദി ഉജ്വല സ്വീകരണം നൽകി.
ഇസ്രായേലിന്റെ കിരാത വാഴ്ചക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പരിപാടി ആരംഭിച്ചത്.
മുതിർന്ന പത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. അഡ്വ ടി വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തി. അബ്ബാസ് ബീഗം, ജാഥാ ക്യാപ്റ്റൻ എ എസ് മുഹമ്മദ് കുഞ്ഞി, ,എം മാഹിൻ മാസ്റ്റർ, ടി എം ഷുഹൈബ്, അബ്ദുല്ല കുഞ്ഞി ഖന്ന, ഡോ. എ എ മുംതാസ്, എ എം സിദ്ധീഖ് റഹ്മാൻ, എം എ മൂസ, ബഷീർ അഹമ്മദ്, കെ എം മുഹമ്മദ്, എം പി അബ്ദുൽ ഖാദർ പ്രസംഗിച്ചു. ടി കെ അൻവർ സ്വാഗതവും എരിയാൽ ഷരീഫ് നന്ദിയും പറഞ്ഞു.
ഇസ്മായിൽ തളങ്കര, യൂസഫ് കട്ടത്തടുക്ക, ടി കെ അൻവർ  എന്നിവർ ടി ഉബൈദിന്റെ ഗാനങ്ങളും കവിതകളും ആലപിച്ചു.
അക്ഷര വെളിച്ചം കലാജാഥ വൻവിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സാഹിത്യ വേദി പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എം വി സന്തോഷ്, ട്രഷറർ എരിയാൽ ഷരീഫ് എന്നിവർക്ക് മൊഗ്രാൽ ദേശീയവേദിക്ക് വേണ്ടി കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ദേശീയവേദി പ്രസിഡണ്ട് എ. എം സിദ്ദീഖ് റഹ്മാൻ എന്നിവർ ഷാൾ അണിയിച്ചു.
ഉബൈദിന്റെ സ്മരണയിൽ അലിഞ്ഞു ചേരാൻ ഇശൽ ഗ്രാമത്തിൽ തടിച്ചുകൂടിയ ജനാവലിക്ക് കർണാനന്ദകരമായ ഉബൈദിന്റെ രചനകൾ നവ്യാനുഭവമായി മാറി.

No comments